Friday 23 September 2011

ഓണവും മഹാബലിയും


   




ഓണം ഇന്ന്‌ മലയാളികളുടെ ദേശീയോത്സവമാണ്‌. എന്നാല്‍ ഓണം മലയാളികളുടെ സ്വന്തമാണോ? മഹാബലി ഭരിച്ചിരുന്ന രാജ്യം ആണോ കേരളം?

അല്ല എന്നാണ്‌ ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്‌. ഐതീഹ്യങ്ങളുടെയും പുരാണങ്ങളുടെയും ചുവടുപിടിച്ചു പോയാലും ഏതാണ്ട്‌ ഇതേ നിഗമനത്തില്‍ എത്താം. ഓണം കേരളത്തിലെ ഒരു കാര്‍ഷിക ഉത്സവം മാത്രമായിരുന്നു.ഈ വിളവെടുപ്പ് ഉത്സവത്തിന്  പിന്നെ എപ്പോളോ മഹാബലിയും ആയി ബന്ധപ്പെടുത്തിയ ഒരു കഥ ഉണ്ടായി എന്നു മാത്രം.

പുരാണം 


                                                                                     

ഒരേ ഒരു ചോദ്യം…..

വാമനന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ്‌. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല. കാരണം, ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ്‌ കടലില്‍ നിന്ന്‌ കണ്ടെത്തിയത്.പിന്നെങ്ങിനെ മഹാബലി കേരളം ഭരിക്കും?

വാമനന്‍ വേഷ പ്രച്ഛന്നനായി വരുമ്പോള്‍ മഹാബലി ഇന്നത്തെ ഗുജറാത്തിലും മധ്യപ്രദേശിലും മറ്റും ഉള്‍പ്പെടുന്ന നര്‍മ്മദാ നദീതീരത്ത്‌ യജ്ഞം നടത്തുകയായിരുന്നു എന്ന്‌ ഓര്‍ക്കുക.
തമിഴ്‌നാട്ടില്‍ മഹാബലിപുരം എന്ന പേരില്‍ ഒരു നാടുണ്ട്‌.മഹാബലിപുരം എന്ന പേര് തന്നെ ബലി രാജാവിന്‍റെ നഗരം എന്നത് സൂചിപ്പിക്കുന്നു. 
ദീപാവലിയുടെ നാലാം ദിനം ബലിപദി എന്ന രീതിയില്‍ ഉത്തര ഭാരതത്തില്‍ ആചരിക്കുന്നു. ഇതെല്ലാം ആ പ്രദേശങ്ങളില്‍ മഹാബലിയെക്കുറിച്ച്‌ അറിയാമായിരുന്നു എന്നതിന്റെ സൂചനകളാണ്‌.

മഹാബലി ആരായിരുന്നു?   ഭക്ത പ്രഹലാദന്റ്റെ  പേരകുട്ടി ആയിരുന്നു.വിരോചന യുടെയും ദേവംബയുടെയും മകന്‍ . മഹാബലിക്കൊരു മുജ്ജന്‍മ കഥയുണ്ട്.ഒരിക്കല്‍ ശ്രീ പരമശിവന്‍ പാര്‍വതി ദേവിയോട് വിളക്കിലെ ദീപത്തിനു പ്രകാശം കൂടുന്നവര്‍ ആരോ അവര്‍ക്ക് മൂനു ലോകത്തിന്‍റെയും ആധിപത്യം കിട്ടും എന്നു പറയുന്ന സമയത്ത് ,ദേവി ,ഒരു മൂഷികന്‍ വിളക്കിലെ നെയ്യ് കുടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തീ പടര്‍ന്ന് പിടിച്ച് ചാവുന്നത്   കാണുകയും അതിനു പുനര്‍ജന്‍മം നല്കാന്‍ അവ്ശ്യപ്പെടുകയും ചെയ്തു.ഇപ്രകാരം ആ മൂഷികന്‍റെ ജന്മം ആണ് മഹാബലി.ബാണാസുരന്‍ ബലിയുടെ മകന്‍ അത്രേ.

ഇതുവരെ പറഞ്ഞത് ബലി പുരാണം. ഇനി ചരിത്ര വസ്തുതകളിലേക്ക് കടക്കാം


ചരിത്രകാരന്‍മാരുടെ അഭിപ്രായം  പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്‌ എന്നാണ് . അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട്‌ ബന്ധപ്പെട്ടായിരുന്നു ഈ ആചാരം.ഈ ക്ഷേത്രങ്ങള്‍ നമ്മുടെ ഓണത്തപ്പന്‍ മാതൃകയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നു പറയപ്പെടുന്നു
                                 


                                                                                   സിഗുറായി 



അസിറിയ എന്ന പ്രദേശത്തുകാര്‍ ആണ് അസുര എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. അസിറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയവരാണ്‌ അസുരന്മാര്‍ . അസറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം നോക്കുക. 
 അസര (അസര്‍ )  എന്ന അറബി വാക്കിന്‍റെ അര്‍ത്ഥം 10 എന്നതാണ് എന്നു നമുക്കറിയാം. പുരാതന അസിറിയക്കാര്‍  ഒരു  പ്രത്യക മാസത്തിന്‍റെ പത്താം ദിവസം മതപരമായ ചടങ്ങായി  അവരുടെ  ക്ഷേത്രങ്ങളില്‍ ആഘോഷിച്ചിരുന്നു .ഓണവും നമ്മള്‍ അത്തം മുതല്‍ പത്താം ദിവസം ആണ് ആഘോഷിക്കുന്നത്.എന്ന്‍ഓര്‍ക്കുക.

അസിറിയക്കാര്‍ ക്രിസ്തുവിന്‌ ഏതാണ്ട്‌ 2000 വര്‍ഷം മുമ്പ്‌ ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ്‌ ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക്‌ സംക്രമിച്ചത്‌. ഭാരതത്തിലെ ആദ്യ കുടിയേറ്റകാരവാം ഈ  അസിറിയക്കാര്‍ .
അസീറിയ എന്ന വാക്ക് തന്നെ എങ്ങിനെ വന്നു എന്നതും ചിന്തനീയം ആണ്.സൂര്യ എന്ന സംസ്കൃത  വാക്കില്‍ നിന്നാണ് സിറിയ എന്ന പേര് വന്നതെങ്കില്‍ …അ സൂര്യ  അഥവാ സൂര്യ ആരാധന എതിര്‍ക്കുന്നവര്‍  അ സറിയ ആയി എന്നു അനുമാനിക്കാം .സൂര്യ ആരാധന ഒരു കാലത്ത് ലോകത്തിന്‍റെ പല ഭാഗത്തും നിലനിന്നിരുന്നു എന്നത് ചരിത്രം ആണല്ലോ.സൂര്യ ആരാധന എതിര്‍ത്തിരുന്നവര്‍ ചന്ദ്രനെ പ്രതീകവല്‍കരിച്ചു, എന്നതല്ലേ സത്യം.

അസുരന്മാരായ അസിറിയക്കാരാണ്‌ ഇന്ത്യയിലെ ദ്രാവിഡന്മാരായി മാറിയത്‌. ചരിത്രത്തിലെ ആര്യ – ദ്രാവിഡ സംഘര്‍ഷം ആണ്‌ പുരാണത്തിലേയും ഐതിഹ്യങ്ങളിലേയും ദേവാസുരയുദ്ധമായി ചിത്രീകരിച്ചത്‌ എന്നു വേണം അനുമാനിക്കാന്‍ ..
ഈ നിഗമനം വച്ച്‌ നോക്കുമ്പോള്‍ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ്‌ ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന്‌ അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെ. ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച്‌ കീഴ്പ്പെടുത്തിയതാണ്‌ ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌.
അസിറിയയില്‍ നിന്ന്‌ ഇന്ത്യയിലെത്തിയവര്‍ മധ്യ ഇന്ത്യയും  പിന്നീട്‌ ഉത്തരേന്ത്യയും  തെക്കേ ഇന്ത്യയും  ആക്രമിച്ച്‌ കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി.

പിന്നെ മധ്യ ഏഷ്യ യില്‍ നിന്നും ആര്യന്മാരുടെ വരവായി ..ഇറാനില്‍ നിന്നും,കാബൂള്‍ , തുര്‍ക്കി മേനിസ്ഥാന്‍  എന്നിവടങ്ങളില്‍ നിന്നും  എന്നു അനുമാനിക്കാം .മഹാഭാരതത്തില്‍’ ശൈക്യ ബ്രമണര്‍ ” എന്നു പരാമര്‍ശിക്കുന്നത് ഇറാനില്‍ അന്ന് ഉണ്ടായിരുന്ന പുരോഹിത വിഭാഗത്തെ ആണ്. ആദിമദ്രാവിഡര്‍ , വന്നുകയറിയ ആര്യന്‍മാര്‍ക്കെതിരെ യുദ്ധം ചെയ്തത്‌ സ്വാഭാവികം. പക്ഷെ ക്രമേണ ആര്യന്മാര്‍ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോല്‍പ്പിച്ച്‌ തെക്കോട്ട്‌ ഓടിച്ചു വിട്ടു.
മൂന്നടി കൊണ്ട്‌ സ്വര്‍ഗവും ഭൂമിയും പാതാളവും വാമനന്‍ സ്വന്തമാക്കിയത്‌ ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കുന്നു.

ഇന്ദ്രന്‍ ആണ് ആദ്യ ആര്യന്‍ അധിനിവേശത്തിന്റെ നായകന്‍ എന്നു പറയാം.ആദ്യം ആദ്യം പുരാതന ഇന്ത്യയിലെ ചെറിയ പട്ടണങ്ങള്‍ കീഴടക്കി ഇന്ദ്രന്‍ മുന്നേറി .അങ്ങിനെ ഇന്ദ്രനെ വേദങ്ങള്‍ “പുരന്ദര”( പുരം= നഗരം ,നഗരങ്ങള്‍ നശിപ്പിച്ചവന്‍ )  എന്നു പുകഴ്ത്തി.പിന്നെ പിന്നെ ഇന്ദ്രന്‍ ദേവ സ്ഥാനതേക്ക് ഉയര്‍ത്തപ്പെട്ടു.( അത് പതിവാണല്ലോ …..)  പുരാതന ഇന്ത്യ യിലെ ജല സംഭരണികള്‍  അഥവാ ഡാമുകള്‍  നശിപ്പിച്ച ഇന്ദ്രനെ വേദങ്ങള്‍ വൃതസുരനെ വധിച്ചു നദികളെ മോചിപ്പിച്ചവന്‍  എന്നു പുകഴ്ത്തി.( വൃത= ജലസംഭരണി എന്നു സംസ്കൃതം)

*(ഈ വിഷയങ്ങള്‍ വളരെ അധികം ഗഹനമാകയാല്‍ വിസ്താര ഭയത്താല്‍ അതിലേക്കു കടക്കുന്നില്ല . )

അങ്ങിനെയുള്ള ഇന്ദ്രനെ തോല്‍പ്പിക്കാന്‍ യാഗം നടത്താന്‍ മഹാബലി തുനിഞപ്പോള്‍ ,ഇന്ദ്രനു വേണ്ടി മഹാവിഷ്ണു ഇടപ്പെട്ടു 

വാമനനായ ആര്യ സൈനൃധിപന്‍  ദ്രാവിഡ രാജാവായ ബലിയെ തോല്‍പിച്ച്‌, ഇന്ന്‌ കേരളം ഉള്ളയിടത്ത്‌ അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക്‌ താഴ്ത്തിയിരിക്കണം
മഹാബലി കേരളം ഭരിച്ചു എന്നാണല്ലോ ഐതിഹ്യ കഥ. എന്നാല്‍  മാവേലി ഇന്ത്യ – പ്രത്യേകിച്ച്‌ മധ്യ – തെക്കന്‍ ഇന്ത്യ – ഭരിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍ .
പണ്ടു കാലത്ത്‌ തെക്കേ ഇന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നു. പൂക്കളവും പൊങ്കാലയും മറ്റും ആദിമദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ്‌.
തമിഴ്‌നാട്ടില്‍ മധുരയില്‍ വാമനന്റെ ഓര്‍മ്മയ്ക്കായി ഏഴ്‌ ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന്‌ ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന്‌ മാത്രം. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ ഉത്തര ഭാരതത്തില്‍” വാമന ജയന്തി “ആഘോഷിക്കുന്നു .
ഓണം തമിഴ്‌നാട്ടിലും കേരളത്തിലും ക്ഷേത്രാചാരമായിരുന്നു. തൃക്കാക്കരയില്‍ മുമ്പ്‌ 28 ദിവസത്തെ ഉത്സവമായിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ആഘോഷമുണ്ടായിരുന്നു. ഇതു ഒരു ബ്രഹ്മണ തന്ത്രം എന്നു പറയാം.
ഇത്‌ പിന്നീട്‌ ഇല്ലാതെയായി. കേരളത്തിലിത്‌ അസിറിയയിലെ പോലെ തന്നെ   പത്തു ദിവസത്തെ  (പത്താം ദിവസത്തെ) ഉത്സവമായി ചുരുങ്ങി. .

ഓണത്തിന്റെ വേരുകള്‍ പ്രാചീന അസിറിയയില്‍ ആയിരുന്നാലും, ഓണം തെക്കേ ഇന്ത്യയുടെ പൊതുവായ ആഘോഷമായിരുന്നാലും ശരി, ഇന്ന്‌ ഓണം കേരളീയരുടെ സ്വന്തമാണ്‌. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. 


കടപ്പാട്: ഇന്‍റര്‍നെറ്റ് ലെ ഒരുപാട് സൈറ്റുകള്‍ക്ക്


                         

Tuesday 6 September 2011

മറക്കാന്‍ ആകാത്ത കലാലയ ജീവിതം






കോളേജ്  പഠന കാലത്തെ മറക്കാന്‍ കഴിയാത്ത ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകും .അതിലൊന്ന് ഇവിടെ വിവരിക്കട്ടെ.

ഞാന്‍ പഠിചിരുന്ന എര്‍ണാകുളം മാലിയങ്കര എസ്‌എന്‍‌എം കോളേജില്‍ ബി‌എസ്‌ഇ സുവോളജി ,ബോട്ടണിക്കാര്‍ക്കു ഒരു പ്രത്യക ഭാഗം ഉണ്ടായിരുന്നു.അല്‍പം കാടു പിടിച്ച് കിടന്നിരുന്ന ഈ ഭാഗം അട്ടപ്പാടി എന്നാണ് അറിയപ്പെട്ടിരുന്നത്.

അട്ടപ്പാടിയുടെ മുന്‍വശത്തു കോളേജ്  മതിലിനോടു ചേര്‍ന്ന് ഒരു തെങ്ങ് വീണു കിടന്നിരുന്നു.വീണു കിടന്ന തെങ്ങിന്റെ തല ഭാഗം ഉയര്‍ന്നു നിന്നിരുന്നു .അതില്‍ കയറി ഇരുന്നാല്‍ മതിലിനും അപ്പുറത്തുള്ള ബസ് സ്റ്റോപ്പ് അവിടെ ബസ് കാത്തു നില്‍ക്കുന്ന പെണ്‍കുട്ടികളെ ഒക്കെ കാണാം ,മാത്രമല്ല ഈ തെങ്ങിന്‍റെ തല ഭാഗം മേലോട്ടും താഴേക്കും അട്ടിയാല്‍ പ്രകൃതി നിര്‍മിതമായ ഒരു സീസ ആയി അത് പരിണമിക്കും.ആട്ടുന്നവന്റെ ശക്തി അനുസരിച്ചു ഉയരത്തില്‍     ആടാം. അതോടെ ആ തെങ്ങിന്‍റെ തടിയില്‍ ഒരു വടി കെട്ടി വച്ച് അതില്‍ പിടിച്ച് ആടുക ഒരു പതിവായിരുന്നു.ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു തല ഉയര്‍ന്നു വരുന്നതും താഴ്ന്നു പോകുന്നതും മാത്രം കാണാം. മിക്കവാറും കോളേജ് വിടുന്ന സമയത്ത് ആണ് ഈ കലാപരിപാടി നടക്കുക.
ഒരു ദിവസം ഈപ്രകാരം കലാ പരിപാടി തുടങ്ങി. രണ്ടു പേര്‍ തെങ്ങിലും രണ്ടു പേര്‍ ആട്ടാനും,തെങ്ങിലിരുന്നവരുടെ പേരുകള്‍ ഈവിടെ വെളിപ്പെടുത്തുന്നില്ല. ഏതായാലും ആട്ടംതുടങ്ങി. അതിനിടയിലാണ് അട്ടപ്പാടിയുടെ ശക്ത്നായ സജീവിന്‍റെ( ഈപ്പോള്‍ ഡോ സജീവ് ) രംഗപ്രവേശം. ആട്ടത്തിനു ശക്തി പോര എന്നു തോന്നിയ സജീവ് തെങ്ങ് ശക്തി ആയി ആട്ടുവാന്‍ തുടങ്ങി . പക്ഷേ ആ ആട്ടത്തിനു ഒരു വ്യത്യാസം ഉണ്ടായിരുന്നു .മുകളിലെക്കല്ല വശങ്ങളിലേക്കാണു ആട്ടം നടന്നത്.ഉരുണ്ട തെങ്ങിന്‍റെ മുകളില്‍ ഇരിക്കുന്നവര്‍ വശങ്ങളിലേക്കുള്ള ആട്ടത്തില്‍ പിടി വിട്ടു പോയി.കെട്ടി വെച്ച വടി തിരിഞ്ഞു പോയതോടെ രണ്ടു പേരും തെറിച്ചു വീണു.

പക്ഷേ ക്ലൈമാക്സ് വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.കൃത്യം ഇവര്‍ വീഴുന്ന സമയത്ത് ലയനം” എന്ന ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നു. ബസില്‍ ഇരിക്കുന്നവര്‍ക്ക് മതിലിനു മുകളിലൂടെ ഈ രംഗങള്‍ നന്നായി കാണാന്‍ കഴിയുമായിരുന്നു. രണ്ടു പേരില്‍ ഒരാള്‍ മുണ്ട് ആണ് ധരിച്ചിരുന്നത്,താഴെ വീണ ഈ കഷി ചാടി പിടഞ്ഞു എഴുന്നേറ്റു നോക്കുമ്പോള്‍ അതാ വടി കെട്ടി വെക്കാന്‍ ഉപയോഗിച്ച കമ്പിയില്‍ ഉടക്കി ഒരു മുണ്ട് മേലോട്ടും താഴൊട്ടും ആടുന്നു.അത് താന്‍ ഉടുത്തിരുന്ന മുണ്ട് ആണ് എന്നു മനസിലാക്കാന്‍ ഒരല്പം സമയം പാവത്തിന്നു വേണ്ടി വന്നു.
ഖാദി മുണ്ടുകാരെ കണ്ണെടുത്താല്‍ കാണാന്‍ പാടില്ലാത്ത ബസ് ഡ്രൈവര്‍ (അതു മറ്റൊരു കഥ) ,ഈ കാഴ്ച എല്ലാവര്‍ക്കും കാണാനായി ബസ് അല്‍പം കൂടി നിര്‍ത്തി ഇട്ടു എന്നത് ഒരു സത്യം.ഏതായാലും ചാടി എഴുന്നേറ്റ മറ്റേ കൂടുകാരന്‍ സന്ദര്‍ഭോചിതം ആയി പ്രവര്‍ത്തിച്ചു. 

ആടുന്ന മുണ്ടിന്‍റെ ഒരു തല പിടിച്ച് അദ്ദേഹം വലിച്ചു ,ഒരു കഷണം കീറി പോയെങ്കിലും മാന്നാര്‍ മത്തായിയെ പോലെ  അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്ന കൂട്ടുകാരനെ ,കൌരവ സഭയില്‍ പാഞ്ചാലിക്കു വസ്ത്ര ദാനം നടത്തി രക്ഷിച്ച ശ്രീ കൃഷ്ണ ഭഗവാനെ പോലെ  ഇദേഹം രക്ഷിച്ചു.

വാല്‍ കഷണം: 

മറ്റെ കൂട്ടുകാരന്‍ രണ്ടു ആഴ്ച്ച കഴിഞാണു വീണ്ടും കോളേജില്‍ എത്തിയത്. കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു.ആരും ഒന്നും ചോദിച്ചില്ല.കോളേജ് വിട്ടു കഴിഞ്ഞു ഇദ്ദേഹം പൊതി അഴിച്ചു.അതിലൊരു കൊടുവാള്‍ (വാക്കത്തി ) ആയിരുന്നു.അതു അറിഞ്ഞ സജീവ് കോളേജ്മതിലു ചാടി വടക്കോട്ടു ഓടി പോയി അത്രെ.

പക്ഷേ പ്രതീഷിച്ചതല്ല നടന്നത് , നേരെ തെങ്ങിന് അടുത്തു പോയ സുഹൃത്ത് അതിന്‍റെ തല ഭാഗം വാശിയോടെ വെട്ടി താഴെ ഇട്ടു ,എന്നിട്ടു ഞങളെ നോക്കി ചിരിച്ചു.പിന്നെ അതൊരു കൂട്ട ചിരി ആയി മാറി.