Thursday, 16 June 2011

ഒരുപ്രണയകാലത്ത്






'സാറേ,കോളേജ് എത്താറായി" ടാക്സി ഡ്രൈവര്‍ ടെ ശബ്ദം രാജ് വര്‍മ്മയെ ചെറു മയക്കത്തില്‍ നിന്നും  ഉണര്‍ത്തി.ശരിയാണ് ഈ വളവ് കൂടി തിരിഞ്ഞാല്‍ കോളേജ്ന്റെ ബസ് സ്റ്റോപ്പ് ആയി,പിന്നെ ഇരുവശവും തണല്‍ വിരിച്ച് നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ കോളജിന്‍റെ
 സ്വന്തം റോഡ് .15 മിനിട്ടു നടപ്പ്. ഇരുവശവും കാറ്റാടി മരങ്ങള്‍കപ്പുറം കോളേജ് ഗ്രൌണ്ട്.നേരെനടന്നു എത്തുന്നത് കോളേജ് നീല്‍ക്കുന്ന കുന്നിന്‍ മുകളിലേക്കുള്ള കല്‍പടവുകളില്‍ .ആദ്യം വലിയ ദേവാലയം അതിനും പിറകിലാണ് കോളേജ് .ആകാശത്തേക്ക് ഉയര്‍ന്നു നില്‍കുന്ന ദേവാലയത്തിന്റെ ഗോപുര മുകളില്‍ ഉള്ള തിരു രൂപം ടൌണില്‍  നിന്നെ കാണാം.

'ഇവിടെ നിറുത്തിയാല്‍ മതി,ഞാന്‍ നടക്കാം നിങ്ങള്‍ വേണമെങ്കില്‍ ഒന്നു ഉറങ്ങിക്കോളൂ" രാജ് പുറത്തേക്ക് എറങ്ങി .3 മണികൂറായി കാറില്‍ ഒരേ ഇരിപ്പ്.ദുബൈയില്‍ നിന്നുള്ള ഫ്ലൈറ്റ് ലേറ്റ് ആയി,പിന്നെ കൊച്ചിയില്‍ ഹോട്ടല്‍ റൂമില്‍ ഒരു മണികൂര്‍ പിന്നെ നേരെ ഇങ്ങോട്ട്,ഇനി അല്പം നടക്കാം.അല്ലെങ്ങിലും ഈ കാറ്റാടി മരതണലിലൂടെ നടക്കാന്‍ അന്നും തനിക്ക് ഏറെ ഇഷ്ടം ആയിരുന്നല്ലോ.നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മടക്ക യാത്ര .ജീവിതത്തിലെ ഏറ്റവും വര്‍ണപകിട്ടാര്‍ന്ന ദിനങ്ങള്‍ ,കോളേജ് പഠന കാലം അതിവിടെ ആയിരുന്നു.അഞ്ചു വര്‍ഷത്തെ എങ്ങെനീറിങ്  പഠനകാലം,ഹൈറേഞ്ച്ന്റെ തിലകം എന്നൊക്കെ പറയാവുന്ന ഈ പട്ടണത്തിലായിരുന്നു.ഓര്‍മകള്‍ എല്ലാം സുഖകരം അല്ല.

ക്ഷയിച്ചു പോയ ഒരു കോവിലകത്തെ പഠിക്കാന്‍ മിടുക്കനായ  കുട്ടിക്കു അന്ന് എഞ്ചിനീയറിംഗ് പഠനം അത്ര എളുപ്പമായിരുന്നില്ല.വീടിന്റെ ആധാരം പണയപ്പെടുത്തിയുള്ള ഒരു പഠനകാലം,എന്നും അവസാനം ഫീസ് കൊടുക്കുന്ന ,ഹോസ്റ്റല്‍ ഫീസ്,മെസ്  ഫീസ് എല്ലാം വൈകുന്ന ഒരേ ഒരു വിദ്യാര്‍ഥി.പക്ഷേ എല്ലാവര്‍ക്കും ഇഷ്ടം ആയിരുന്നു തന്നെ.മനസ്സിലേക്ക് ആദ്യം ഓടിഎത്തുന്ന കുറെ മുഖങ്ങള്‍: പ്രോ:ഫാദര്‍ തോമസ് - പ്രിന്‍സിപ്പള്‍ ആയിരുന്ന അദ്ദേഹം ആയിരുന്നു എന്നും തന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ പിന്നെ പഞ്ചപാണ്ഡവര്‍ എന്നു അറിയാപ്പെട്ടിരുന്ന അഞ്ചു കൂട്ടുകാര്‍ എബി,രാജേഷ്,അബ്ദുള്ള,വര്‍ഗീസ് എന്ന നാലു പേരും  പിന്നെ താനും.ഒരു മുഖം കൂടി ഓര്‍മയില്‍ എത്തുന്നു, പനിനീര്‍ പുഷ്പം പോലെ ,വെള്ളരിപ്രാവിനെ പോലെ സുന്ദരമായ   ഒരു മുഖം ആന്‍സി ജേക്കബ്...ഒരു പക്ഷേ ഈ പത്തു വര്‍ഷകാലവും എന്നും ഓര്‍മ്മയില്‍ ഓടി എത്തുന്ന ഒരേ ഒരു മുഖം.

ചെറിയ ചാറ്റല്‍ മഴ തുടങ്ങി ,പെട്ടന്ന് പള്ളിയുടെ വരാന്തയിലേക്ക്കയറാം അതിലൂടെ കോളേജ് ന്റ്റെ പുറകു വശത്ത് എത്താം .കോളേജ് ന്റ്റെ അലുമിനി തുടങ്ങിയപ്പോള്‍ ഫേസ് ബുക്ക് ല്‍ നിന്നും ആണ് പഴയ കൂട്ടുകാര്‍ ഓരോരുത്തരായി തല പോക്കിയത്.പഞ്ച പാണ്ഡവര്‍ ഇന്നു പല നാടുകളില്‍ ആണ്.മറ്റ് നാല് പേരും തമ്മില്‍ കൂടാറുണ്ടത്രേ,താന്‍ മാത്രം അജ്ഞാതവാസത്തില്‍ ആയിരുന്നല്ലോ.ബാധൃതകള്‍ എല്ലാം തീര്‍ത്തു,സഹോദരങ്ങള്‍ എല്ലാം നല്ല  നിലയില്‍ എത്തി.പഴയ കോവിലകവും  വിറ്റു.നാടും ആയുള്ള ബന്ധവും അറ്റു. പിന്നെ പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍  യാത്രകള്‍ , വിവിധ ദേശങ്ങള്‍ പ്രായം മുപ്പതു കഴിഞ്ഞു എന്നത് പോലും അറിഞ്ഞില്ല.

ഒടുവില്‍ ദുബൈ എന്ന മഹാ നഗരത്തിന്‍റെ ഭാഗംആയി ഒതുങ്ങി.ഒരു ദിവസം കമ്പ്യൂട്ടര്‍ തുറന്ന പ്പോള്‍ ഒരു ഫേസ്ബുക്ക് സന്ദേശം-- എബി അഗസ്റ്റിന്‍ --"എടാ ഞണ്ണി വര്‍മ്മേ, നീ എവിടാ",(കോളേജ് ലെ വിളിപ്പേരായിരുന്നു ഞണ്ണി. ഉച്ചക്ക് ഭക്ഷണം ഓസിനു കഴിക്കുന്നതു കൊണ്ട് കിട്ടിയ പേര്) ആ സന്ദേശം ആണ് ഇന്നിവിടെ എത്താന്‍ കാരണം.എല്ലാവരും വരുന്നു,പഞ്ച പാണ്ഡവരുടെ സമാഗമം,പത്തു വര്‍ഷത്തിന് ശേഷം,വല്ലാത്ത ആവേശം,എങ്ങിനെ ഇരിക്കും എല്ലാവരും?,കണ്ടാല്‍ തിരിച്ചറിയുമോ?താന്‍ നേരെ കോളേജ്ലേക് വരാം എന്നാണ് തീരുമാനിച്ചത്.കുറച്ചു നേരം എവിടെ ഇങ്ങിനെ ഓര്‍മ്മകള്‍ അയവിറക്കി  ഇരിക്കാം.എബിയുടെ വീട് ഈ ടൌണില്‍ തന്നെ ആണ്.അവന്‍ ഉടന്‍ എത്തും.

"അരാ അത്?" ശബ്ദം കേട്ട് തിരിഞ്ഞു നോക്കി,പെട്ടന്ന് ആളിനെ മനസിലായില്ലപൌലൊസ് ചേട്ടന്‍  കോളേജ്ലെ പ്യൂണ്‍ ,ഒരു മാറ്റവും ഇല്ല. "എബി സാര്‍ പറഞ്ഞു  കുറെ ആള്‍ക്കാര്‍ വരും എന്ന്,ഞാന്‍  ഒന്നു വീട്ടില്‍ പോയിട്ടു വരാം സാറേ" പൌലൊസ് ചേട്ടന് തന്നെ മനസിലായില്ല. അയാള്‍ പോയി. വല്ലാത്ത നിശബ്തത,വിജനമായ ഇടനാഴികള്‍ .രാജ് നടന്നു. കോളേജ്ന്റെ മുന്‍വശത്തുള്ള പടികളില്‍ ഇരിക്കാം, താഴെ റോഡില്‍ അവര്‍ വരുമ്പോള്‍ കാണുകയും ചെയ്യാം.റോഡിലേക്ക് നോക്കി അവിടെ ഇരിക്കുമ്പോള്‍ ആരുടെയോ കാലൊച്ച ,ഇടനാഴിയുടെ അറ്റത്ത് നിന്നാണ്,തനിക്ക് തോന്നിയതാവുമോ? അതോ അവമ്മാര് എത്തിയോ?എഴുന്നേറ്റു നോക്കി ഇടനാഴിയുടെ അറ്റത്ത് ആരോ നില്‍ക്കുന്നു, ഒരു പെണ്‍കുട്ടി. ഇതാരാ ?ഇനി വേറെ ആരെ എങ്കിലും വിളീച്ചിട്ടുണ്ടോ? എബിയുടെ പണി അല്ലേ,കാണും.അടുത്തേക്ക് നടന്നു വരുന്ന ആളെ കണ്ടു താന്‍  ഒന്നു ഞെട്ടിയോ എന്ന് രാജ്നു തോന്നി. അത് ആന്‍സി അല്ലേ? ആന്‍സി ജേക്കബ്? ഇവളെ ആര് വിളിച്ചു,?

"എന്തേ ചേട്ടായി, കുന്തം വിഴുങ്ങിയ പോലെ ഒരുനിപ്പ്? ആന്‍സിയുടെ ചോദ്യം രാജ്നേ ഉണര്‍ത്തി. എബി അച്ചായന്‍പറഞ്ഞിരിന്നു ഇന്ന് വരും എന്ന് ,അതാ ഞാന്‍ നേരത്തെ വന്നത്,ഒന്നു കാണാന്‍ .എത്ര വര്‍ഷം ആയി? എബി ആന്‍സിയുടെ കസിന്‍ ആണ്എന്ന കാര്യം താന്‍ മറന്നല്ലോ എന്ന് രാജ് ഓര്‍ത്ത് പോയി.എത്ര വര്‍ഷങ്ങള്‍ക്ക്  ശേഷ്ം ആണ്  ആന്‍സിയെ ഒന്നു കാണുന്നത്....ജീവിതത്തില്‍ എന്നും കാണാന്‍ കൊതിച്ചിരുന്ന ഒരേ ഒരു മുഖം ഇതാ മുന്നില്‍,ഒരു മാറ്റവും ഇല്ല,പ്രായവും തോന്നിക്കുന്നില്ല.ആന്‍സി ഒരു വെള്ള നിറത്തിലുള്ള ഫ്രോക് ആണ് ധരിച്ചിരുന്നത്  ഞൊറികള്‍ പിടിപ്പിച്ച ആ ഡ്രസില്‍ അവള്‍ ഒരു മാലാഖയെ പോലെ തോന്നിച്ചു.ആദ്യം ആയാണ് താന്‍ അത്തരം ഒരു ഡ്രസില്‍ അവളെ കാണുന്നത് എന്ന് രാജ് ഓര്‍ത്ത് പോയി.

 "എട്ടായി, വാ നമ്മുക്കാ ഗാര്‍ഡനില്‍ ഇരിക്കാം" വീണ്ടും ആന്‍സിയുടെ ശബ്ദം.പഴയ അതേ കിലുക്കാംപെട്ടി തന്നെ."പിന്നെ ഇനി പേടിക്കേണ്ട ,ഒരുമിച്ച് ഇരുന്നാല്‍ ആരും തല്ലനൊന്നും വരില്ല" വീണ്ടും ആന്‍സി.  ഗാര്‍ഡനിലെ ബെഞ്ചില്‍ രാജ് ഇരുന്നു മറ്റേ അറ്റത്ത് ആന്‍സിയും.' എട്ടായി എവ്ടായിരുന്നു ഇത്ര കാലം? ഒരിക്കല്‍ പോലും വരാന്‍ തോന്നിയില്ലലോ? പിന്നെ കല്യാണം കഴിഞില്ല എന്ന് എനിക്കു അറിയാം.  " ആന്‍സിയുടെ കല്യാണം ?" ചോദിക്കാതിരിക്കാന്‍ ആയില്ല ,രാജ്ന്  .ആന്‍സി ചിരിച്ചു "എന്റെ കല്യാണം അത് എന്നേ കഴിഞ്ഞതാ..പക്ഷേ ചെറുക്കന്‍ മുങ്ങിയിട്ട് പിന്നെ ഇപ്പോളാ പൊങ്ങിയത്"

അവള്‍ തന്നെ കളിയാക്കുകയാണന്ന് രാജ്നു മനസിലായി.എന്നാണ് താന്‍ ഈ കിലുക്കം പെട്ടിയെ ആദ്യം ആയി കാണുന്നത്. ഓര്‍മയിലേക്ക് ഒരു ക്രിസ്മസ് കാലം കടന്നു വരുന്നു.എബി നാട്ടുകാരനായതിനാല്‍ ക്രിസ്മസും ഇസ്റ്ററും ഒക്കെ എബി യുടെ വീട്ടില്‍ ആയിരുന്നു.അങ്ങിനെ ഒരു ക്രിസ്മസ് രാത്രിയില്‍ പള്ളി ക്വയറില്‍ പാടുന്ന  മാലാഖയെ പോലുള്ള പെണ്‍കുട്ടിയെ കാട്ടി എബി പറഞ്ഞു,"അമ്മയുടെ ചേച്ചിയുടെ മോളാ, നമ്മുടെ കോളേജ്ഇല്‍ അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്".


പിന്നെ തന്റെ ജൂനിയര്‍ ആയി ആന്‍സി വരുന്നു.  എബിയുടെ സ്നേഹിതനായിരുന്നതിനാല്‍ തന്നെ "ചേട്ടായി" എന്നായിരുന്നു അവള്‍ വിളിച്ചിരുന്നത്.   താന്‍ അവസാന വര്‍ഷം ,പഠനത്തിന്റെ തിരക്കിനിടയില്‍ മറ്റൊന്നിനും സമയം ഇല്ലാത്ത കാലം. അതിനിടയില്‍ ഒരു ദിവസം എബിയുടെ  അമ്മ വിളിക്കുന്നു. ഒരു ശുപാര്‍ശ ,ആന്‍സിക്കു  ചില സംശയങ്ങള്‍ പറങ്ങു കൊടുക്കണം,സമയം പോലെ മതി.ഒരു ടൂഷൃന്‍ .   , സമയം ഇല്ലാത്ത കാലം- എങിലും എബിയുടെ അമ്മ പറഞ്ഞാല്‍ വയ്യ എന്നു പറയാന്‍ആവില്ല. അങ്ങിനെയാണ് ആന്‍സിക്കു ടൂഷൃന്‍ തുടങ്ങുന്നത്. പുളിമൂടില്‍ ജേക്കബ് എന്ന ആന്‍സിയുടെ പപ്പ ഹൈറേഞ്ച് ലെ കിരീടം വെക്കാത്ത രാജാവു തന്നെ ആയിരുന്നു.. പപ്പയും ആന്‍സിയുടെ അഞ്ചു ചേട്ടന്‍മാരും ചേര്‍ന്ന് കൈ വെക്കാത്ത ബിസിനെസ് ഒന്നും അവിടെ ഇല്ലായിരുന്നു. പുളിമൂടില്‍ ബാര്‍ ഹോട്ടല്‍,ട്രാന്‍സ്പോര്‍ട്ടിംഗ് , തിയറ്റര്‍ , പമ്പ്, മെഡിക്കല്‍സ്, ജ്വല്ലറിടെക്സ്റ്റില്‍ ,റൈസ് മില്‍ എന്നു വേണ്ട അവര്‍ക്കില്ലാത്ത ഒരു വ്യാപാരവും ഉണ്ടായിരുന്നില്ല.


ആന്‍സിക്ക് പഠിക്കുന്നതിനു വലിയ തല്‍പരൃം കണ്ടില്ലവെറുതെ തന്‍റെ മുഖത്തു നോക്കി    ഇരിക്കലായിരുന്നു അവളുടെ പണി. സംഗതി റൂട്ട് മാറുന്നു എന്നു തനിക്ക് മനസിലായിഎതായാലും ടൂഷൃന്‍ അധികം നീണ്ടില്ല.ഒരു ദിവസം എബി ഓടി റൂമില്‍ എത്തി,മുഖത്തു വല്ലാത്ത പരിഭ്രമം " നീ ഇങു വന്നേ ,തന്നെ പുറത്തേക്കു കൊണ്ട് പോയി എബി പറഞ്ഞു ജേക്കബ് ചാച്ചന്‍ ഉടനെ നിന്നെ കൂട്ടി വരാന്‍ പറഞ്ഞു.എന്തോ പ്രശ്നം ഉണ്ട്" എന്താ കാര്യം? നിനക്കു വല്ലതും അറിയുമോതന്റ്റെ നല്ല ജീവന്‍ നഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.  ഒന്നു രണ്ടു വട്ടം ആന്‍സിയുടെ പപ്പയെ കണ്ടിട്ടുണ്ട്. സിംഹത്തിനെ പോലൊരു മനുഷ്യന്‍ ,ചിരിച്ചു കണ്ടിട്ടില്ല


." രാജ് ഇരിക്കു, എബി നീ അകത്തു പോ, എനിക്ക് രാജ്നോട് ഒറ്റയ്ക്ക് സംസാരിക്കാന്‍ ഉണ്ട്. എബി അകത്തേക്കു വലിഞ്ഞു.."രാജ് ,നല്ല മാര്‍ക്ക് കിട്ടും ഇല്ലേ?ഉടനെ ജോലി വാങ്ങണ്ടേ,വീട്ടില്‍ വേറെ ആരും ഇല്ലല്ലോ? ഇതിനിടയില്‍ ഇതൊക്കെ വേണോ? പപ്പ ഒരു പേപ്പര്‍ തന്‍റെ നേരെ നീട്ടി,വായിച്ചു നോക്കൂ. വിറക്കുന്ന കയ്യോടെ ആ പേപ്പര്‍ വാങ്ങി ആന്‍സിയുടെ ആണ് കൈ അക്ഷരം എന്നു വേഗം മനസ്സിലായി

 “എന്റ്റെ ചേട്ടായിക്ക്, എങിനെ യാണ് ഞാന്‍ എന്റെ മനസ്സ് ഒന്നു കാണിക്കുക.ചേട്ടായിയെ ഒന്നു ഒറ്റയ്ക്ക് കാണാനാണ് ഈ ടൂഷൃന്‍ വേണം എന്നു ഞാന്‍ പറഞ്ഞത് തന്നെ, എന്നിട്ടും എനിക്ക് ന്റ്റെ മനസ്സ് തുറക്കാന്‍ പറ്റുന്നില്ല. അതു കൊണ്ടാ ഈ ലെറ്റര്‍ എഴുതുന്നത്.അന്നു പള്ളിയില്‍ വച്ച് ചേട്ടായി എന്നെ ആദ്യമായാ കണ്ടത് അല്ലേ/ പക്ഷേ അതിന്നും എത്രയോ മുന്നേ ഞാന്‍ ചേട്ടായിയെ കണ്ടിട്ടുണ്ട്.ശരിക്കും ചേട്ടായിയെ കാണാനാ ഞാന്‍ ആ കോളേജില്‍ തന്നെ ചേര്‍ന്നത്......പക്ഷേ എങ്ങനാ ഒന്നു പറയുക"..ഇത്രയും വായിച്ചപ്പോളേ തന്‍റെ വായിലെ വെള്ളം വറ്റി, ശരീരം വിയര്‍ത്തു,പതുക്കെ മുഖം ഉയര്‍ത്തി നോക്കി സിംഹം തന്നെ നോക്കി ഇരിക്കുന്നു. മാനിന്റെ മേല്‍ ചാടിവീഴാന്‍ റെഡി ആകുന്ന സിംഹം. അടി ഇപ്പോ  വീഴും അതോ കൊന്നു കൊക്കയില്‍ തള്ളുമോ? എബിയെ കാണാനില്ല. തന്നെ കൊലക്കു കൊടുത്തിട്ടു അവന്‍ രാക്ഷപ്പെട്ടോ?

പക്ഷേ ഒന്നും സംഭവിചില്ല, ആന്‍സിയുടെ പപ്പ ആ എഴുത്തു തിരിച്ചു  വാങ്ങി ,പിന്നെ മെല്ലെ പറഞ്ഞു . "രാജ്, നീ ഇതു അറിഞ്ഞിട്ടു പോലും ഇല്ല എന്ന്‍ എനിക്കു അറിയാം. പക്ഷേ എന്‍റെ മോളുടെ വാശി, അവളുടെ സ്വഭാവം നിനക്ക് അറിയില്ല.ആഗ്രഹിക്കുന്നത് സാധിക്കാന്‍ അവള്‍ എന്തും ചെയ്യും.ഇളയ കുട്ടി,,അഞ്ച് ചേട്ടന്‍മാര്‍ക്ക് ഒരു അനിയത്തി  ,,രാജകുമാരിയെപോലെ വളര്‍ത്തുന്ന കുട്ടി.അവര്‍ അറിഞ്ഞാല്‍ എന്താവും എന്നു പറയാന്‍ പറ്റില്ല.അതുകൊണ്ടു രാജ് ഇന്നു തന്നെ ഇവീടെ നിന്നു പോകണം. എങിനെ എന്നൊന്നും എനിക്കറിയില്ല,പക്ഷേ നാളെ ഈ ടൌണില്‍ രാജ്നെ കാണരുത്,ശരി,എനിക്കൊരു  മീറ്റിങ്  ഉണ്ട്.ആന്‍സിയുടെ പപ്പ  പുറത്തേക്ക്പോയി.ഇടിവെട്ട് ഏറ്റവനെ പാമ്പു കടിച്ച പോലെ ഞാന്‍ ഇരുന്നു ,അവസാന വര്‍ഷ പരീക്ഷയ്ക്കിനി അധിക നാളില്ല തന്നെ.എങിലും പിറ്റന്നു തന്നെ വീട്ടിലേക്ക് പോകാന്‍ ഏറെ ആലോചിക്കണ്ടി വന്നില്ല.

പ്രിന്‍സിപ്പള്‍ അച്ഛനാണ് പിന്നെ തന്‍റെ രക്ഷകനായത്,അദ്ദേഹം  ആന്‍സിയുടെ പാപ്പയോട് സംസാരിച്ചു.ഒടുവില്‍ ഒരു വഴി കണ്ടു,പരീക്ഷ കഴിയുന്നവരെ  നില്‍ക്കാം,പക്ഷേ അതിനിടയില്‍ ആന്‍സിയെ കാണാനോ സംസാരിക്കാനോ പാടില്ല,താമസം ഹോസ്റ്റലില്‍ നിന്നും മാറ്റി ആന്‍സിയുടെ പപ്പ ഏര്‍പ്പാട്ആക്കിയ ഒരു വീട്ടില്‍, കാവലിന് വേലപ്പന്‍ എന്ന ഗുണ്ടയും,ആത്മാഭിമാനം വൃണപ്പെട്ട  ,പണത്തിന്നു മേലെ പരുന്തും പറക്കില്ല എന്ന സത്യം തിരിച്ച്അറിഞ്ഞ നാളുകള്‍ .  വീടിനക്കുറിച്ചും വീട്ടിലെ പ്രശ്നങ്ങളെ കുറിച്ചും ആലോചിചപ്പോള്‍ എല്ലാം സഹിച്ചു അതിനിടയില്‍ പല പ്രവിശ്യമ് ആന്‍സിയെ  കണ്ടു എങിലും ഒഴിഞ്ഞു മാറി,താമസിക്കുന്ന സ്ഥലം അവള്‍ക്ക് അറിയാനും കഴിഞില്ല.പരീക്ഷ കഴിഞ്ഞ അന്ന് തന്നെ ഈ പട്ടണത്തോട് വിട പറഞ്ഞു.പിന്നെ ഒരിക്കല്‍ കൂടി ഇവീടെ വന്നു ടീസിയും മാര്‍ക്കുഷീറ്റും വാങ്ങി പോകാന്‍ ,അതിനിടയില്‍ പ്രിന്‍സിപ്പള്‍ അച്ഛന്‍ തന്നെ ബോംബയില്‍ ഒരു ജോലി ശരി ആക്കിയിരുന്നു. പിന്നെ ഇതാ ഇന്നു വീണ്ടും ഇവീടെ പത്തു വര്‍ഷത്തിന് ശേഷ്ം.

"എന്താ ഇത്ര ചിന്ത?,ആന്‍സിയുടെ ശബ്ദം വീണ്ടും രാജ്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി." ചേട്ടായിയോട് ഒരു മാപ്പ് പറയാനാ ഞാന്‍ ഇത്ര കാലം കാത്തിരുന്നത്,അന്നു നടന്നത് ഒന്നും ഞാന്‍ അറിഞ്ഞില്ല ചേട്ടായി   കുറെ കഴിഞാ എല്ലാം ഞാന്‍ അറിഞ്ഞത്,അപ്പോഴേക്കും ചേട്ടായി എവിടയോ ജോലി കിട്ടി പോയി എന്നറിഞ്ഞു,എബി അച്ചായന്‍ ഒരുപാട് ട്രെ ചെയ്തു കോണ്‍ടാക്റ്റ് ചെയ്യാന്‍ പക്ഷേ കിട്ടിയില്ല" പിന്നെ ചേട്ടായി എന്താ  കല്യാണം  കഴിക്കാത്തത്.... സമയം കിട്ടിയില്ല അല്ലേ".ഞാനും കല്യാണം കഴിചില്ല" വാ തോരാതെ അവള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു." ചേട്ടായി എന്താ ഒന്നും പറയാത്തത്..ഓ ഞാന്‍ ഒന്നു നിര്‍ത്തിയിട്ടു വേണ്ടേ അല്ലേ...ശരി  ഞാന്‍ നിറുത്തി".

 രാജിന് ചോദിക്കാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ ആ എഴുത്തിനേ കുറിച്ചു മാത്രം,ഇത്ര വര്‍ഷ കാലവും തന്‍റെ മനസ്സിനെ നീറ്റിയിരുന്ന ആ എഴുത്ത് അത് സത്യം ആണോ അതോ ഒരു തമാശ ആയിരുന്നോ? കുറെ നേരം ആന്‍സി ഒന്നും മിണ്ടിയില്ല ,അകലേക്ക് നോക്കി അവള്‍ ഇരുന്നു പിന്നെ ,മെല്ലെ മന്ത്രിക്കുംപോലെ അവള്‍ പറഞ്ഞു" എല്ലാം സത്യം ആയിരുന്നു ചേട്ടായി...പക്ഷേ വൈകിപോയില്ലേ...? നേരിട്ടു പറയാന്‍ ധൈര്യം വന്നില്ല,ഇത്രയും പ്രശ്നം ആവും എന്നു കരുതിയില്ല, സോറി ചേട്ടായി" അവളുടെ ശബ്ദം എടറിയിരുന്നു.

"ആന്‍സി ഇപ്പോളും നീ എന്നെ സ്നേഹിക്കുന്നോ?." രാജ്ന്‍റെ ചോദ്യം പെട്ടന്ന് ആയിരുന്നു.അവള്‍ അത് പ്രതീഷിച്ചില്ല എന്നു തോന്നി..രാജ് തുടര്‍ന്നു  "നിന്‍റെ അച്ഛനെ പേടിച്ച് നാട് വിട്ട ആ പഴയ രാജ് വര്‍മ്മ അല്ല ഞാന്‍  നിന്‍റെ  അച്ഛന് മുന്പില്‍ നിന്ന് പെണ്ണ് ചോദിക്കാനുള്ള കഴിവും ധൈര്യവും ഇന്നു എനിക്കുണ്ട്. നിന്‍റെ അച്ഛന്‍ തരുന്നതിലും കൂടുതല്‍ സൌകര്യങ്ങള്‍ തരാനും എനിക്കു കഴിയും,വരുന്നോ എന്റ്റെ കൂടെ?    ഒരു പക്ഷേ നിനക്ക് വേണ്ടി യാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്"..... രാജ് ആന്‍സി യെ നോക്കി അവള്‍ ഇപ്പോളും അകലേക്ക് നോക്കി ഇരിക്കുകയാണു. പെട്ടന്നു അവള്‍ രാജ്നു  നേരെ  തിരിഞ്ഞു.അവളുടെ കണ്ണുകള്‍  നിറഞ്ഞ് ഒഴുകുന്നത് അയാള്‍ കണ്ടു.. പിന്നെ .കരച്ചിലടക്കി അവള്‍ പറഞ്ഞു  " ഇനി അത് നടക്കില്ല ചേട്ടായി.....നടക്കില്ല  ഒരു പാടു വൈകിപോയി...ഒരുപാട്....... "  ഒട്ടും വൈകിയിട്ടില്ല ആന്‍സി  ഇനി  നിന്നെ ഇവീടെ വിട്ടു ഒരു ഭീരുവിനെ പോലെ  ഞാന്‍ ഓടിപ്പോവുകയും ഇല്ല "
അവളെ നെഞ്ചില്‍ ചേര്‍ത്തുനിറുത്തി ആ കണ്ണീര്‍ തുടക്കാന്‍ രാജ്ന്‍റെ നെഞ്ചു തുടിച്ചു. രാജ് അവളെ നോക്കി ആന്‍സി മുഖം പൊത്തി ഇരുന്നു തേങുകയായിരുന്നു......രാജ് അവള്‍ക്കടുത്തേക്ക് നടന്നു ....പെട്ടന്നാണ് ഒരു കാര്‍ താഴെ വന്നു നില്‍ക്കുന്ന ശബ്ദം അവര്‍ കേട്ടു. " അവര്‍ വന്നു എന്നു തോന്നുന്നു, കണ്ണു തുടക്ക് ആന്‍സി, ഞാന്‍ നോക്കി വരാം" ,രാജ് ഗെയ്റ്റ്ലേക്ക് നടന്നു.

 കാറില്‍ നിന്നും ഇറങ്ങിയത് എബി ആയിരുന്നു, "അച്ചായാ... നീ ശരിക്കും തടിച്ചല്ലോ" രാജ് എബിയെ കെട്ടിപ്പിടിച്ചു. പത്തു വര്‍ഷം ....ഒരുപാട് ഒരുപാട് ഓര്‍മ്മകള്‍ ,രാജെ നീയും തടിച്ചു എവ്ടയിരുന്നടെ ഇത്ര കാലം ,കുറെ സമയം ആയോ  എത്തിയിട്ട്? ബോറടിച്ചോടാ.... വാ നമുക്ക് വീട്ടിലേക്കു പോവാം... എബി വല്ലാത്ത സന്തോഷത്തിലായിരുന്നു." ഒട്ടും ബോറടിച്ചില്ല ആന്‍സി ഉണ്ടായിരുന്നല്ലോ ഇവീടെ  ,ഒരു പാടു സംസാരിച്ചിരുന്നു,സമയം പോയത് അറിഞ്ഞില്ല"...


എബി പെട്ടന്നു നിന്നു അവന്റെ മുഖത്ത് സംശയത്തിന്റെ വേലിയേറ്റം...ആന്‍സിയോ? നീ എന്താ  പറഞ്ഞത്. " അതേ ആന്‍സി  ഇവിടുണ്ട് ,പിന്നെ നിന്‍റെ സഹായം എനിക്കു വേണം,സിംഹത്തിനോടു എനിക്ക് സംസാരിക്കണം,ഇത്തവണ അവളെ കൂടെ കൊണ്ടുപോകണം ...നീ  അവളോടും ഒന്നു സംസാരിക്കണം..വാ ഇവിടീരിപ്പുണ്ട്"..... രാജ് ,ആന്‍സി ഇരുന്നിരുന്ന ഗാര്‍ഡന്‍റെ ഭാഗത്തേക്ക് നടന്നു. അവിടെ ആന്‍സി ഇല്ല," ഇവീടെ പോയിഇവീടെ ആയിരുന്നല്ലോ ഇരുന്നിരുന്നത്? എവിടെ പോയിചിലപ്പോള്‍  നിന്നെ കണ്ടു മാറിയതാവും? ഇവീടെ തന്നെ കാണും.

"   ആന്‍സി, ആന്‍സി....  രാജ് ഉറക്കെ വിളിച്ചു. രാജ്, എബ്യ്ക്ക് നേരെ തിരിഞു തന്നെ തന്നെ നോക്കി നില്‍ക്കുകയാണ് എബി. " വാ എബി നമുക്ക് നോക്കാം" ഇവിടെ കാണും."   " ഇല്ല രാജ് ഇവിടെ അവള്‍ ഉണ്ടാകില്ല ...വാ!! ഞാന്‍ കാണിച്ചു തരാം അവളെ" നീ വാ..എബി രാജ്നെ കൂട്ടി ചര്‍ച്ച്നു നേരെ നടന്നു." ഓക്കെ! അവള്‍ ഇവിടക്ക് പൊന്നോ? ഞാന്‍ കണ്ടേ ഇല്ല"" ഈ എബി എന്താ പള്ളി യിലേക്കെല്ലേ പോകുന്നത്". എബി പള്ളിക്ക് പുറകു വശത്തുള്ള സെമെത്തേരിയിലേക്കാണ് രാജ് നേ കൊണ്ടു പോയത്." ഇനി സിംഹം ഇഹലോകവാസം വെടിഞ്ഞോ? ഓര്‍മ്മ ദിവസം വല്ലതും ആയിരിക്കും,അതാവും ആന്‍സിയും പള്ളിയില്‍ വന്നത്" ഒരു പാടു ചിന്തകള്‍... എബി ഒരു കല്ലറക്കു മുന്നിലെത്തി,ഇതാരുടെ കല്ലറ? ,ജേക്കബ് സിംഹത്തിന്റെയോ? രാജ് കല്ലറക്കു  പുറത്തെ ലിഖിതത്തിലേക്കു നോക്കി .

ഒരു മിന്നല്‍പിണര്‍ തന്‍റെ ശരീരത്തിലൂടെ കടന്നു പോയത് പോലെ രാജ്നു തോന്നി. അതില്‍ എഴുതിയിരുന്നു " ആന്‍സി ജേക്കബ് , ജനനം:10-2-1984,മരണം: 25-12-2008. ഒപ്പം താന്‍ അല്പം മുന്‍പ് കണ്ട ആന്‍സിയുടെ   ചിത്രവും.     ." മൂന്ന് വര്‍ഷം മുന്‍പോരു ക്രിസ്തുമസ് ദിനത്തിലായിരുന്നു.  പള്ളിയിലേക്ക് വന്ന അവളുടെ സ്കൂടെറില്‍ ഒരു കാര്‍ ഇടിക്കുകയായിരുന്നു.അപ്പോളേ എല്ലാം കഴിഞ്ഞു.  ഒന്നാറിയുമോ  നിനക്ക് വേണ്ടി അവള്‍ കാത്തിരിക്കുകയായിരുന്നു,എന്നെങ്കിലും നീ വരും എന്നു എപ്പോളും പറയുമായിരുന്നു.വീട്ടുകാര്‍ക്കും അവസാനം എതിര്‍പ്പില്ലായിരുന്നു....പക്ഷേ നീ  എവിടെ എന്ന്‍ ആര്‍ക്കും അറിയില്ലായിരുന്നല്ലോ."

എബി പറയുന്നതൊന്നും രാജ് കേള്‍ക്കുന്നുടായിരുന്നില്ല അയാളുടെ ബോധ മണ്ഡലത്തിലേക്കു മെല്ലെ മെല്ലെ   ഇരുട്ട് കയറുകയായിരുന്നു. പിന്നെ  ആ കല്ലറക്കു മുകളിലേക്കു അയാള്‍ കുഴഞ്ഞു വീണു....

















3 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. kollam....nalla ....story...keep it up......Revathi Nair...

    ReplyDelete
  3. കമെന്‍റ്കള്‍ക്ക് നന്ദി

    ReplyDelete