കർണ്ണൻ മഹാഭാരതത്തിലെ ഏറ്റവും വലിയ ദുരന്ത കഥാപാത്രം
അളകനന്ദയുടെയും പിണ്ടാർ ഗംഗയുടെയും സംഗമതീരത്ത്, ഇടതൂർന്ന വനഭൂമിയുടെ പശ്ചാത്തലത്തിൽ .പ്രയാഗ നദീതീരത്തു ശാഖകൾ നിഴൽ വീഴ്ത്തി നില്‍ക്കുന്ന ഒരു മഹാവൃക്ഷത്തിന്റ്റെ തണലിൽ
ഒരു കൊച്ചുക്ഷേത്രം.
അവിടെ ഒരു കർണ്ണ പ്രതിമയുണ്ട്കൂടെ കൃഷ്ണനും
നദിതീരത്തു, കന്യാ ഭൂമിയിൽ തന്റെ സംസ്കാരം നടത്തണം എന്ന് കർണ്ണൻ കൃഷ്ണനോട് അപേഷിച്ചു.
അങ്ങിനെ ഈ നദിതീരത്ത് കൃഷ്ണൻ ചന്ദനചിത ഒരുക്കി, കർണ്ണന്റെ ദേഹം സ്വന്തം കൈയ്യിലെടുത്ത് സംസ്കരിച്ചു .ഇതിന് അഭിമുഖമായികാണുന്ന ഒരു മലമുകളിലാണ് കർണപത്നി വൃശാലിയുടെ സംസ്കാരം നടന്നത് എന്നു വിശ്വാസം.
ജനനംതൊട്ടു ക്രൂരമായ വിധി വേട്ടയാടിയ കർണ്ണൻ . സൂര്യപുത്രൻ ആയിട്ടും സൂതപുത്രൻ ആയി ജീവിക്കാനും,സഹോദരന്‍മാര്ക്കെതിരെ പോരാടാനും വിധിക്കപ്പെട്ടവൻ ,അവകാശിആയിട്ടും അംഗരാജ്യ പദവി ദാനമായി ഏക്കേണ്ണ്ടിവന്നവൻ ,മഹാരഥി എങ്ക്കിലും അർഥരഥി എന്ന പരിഹാസം ഏറ്റുവാങ്ങിയവൻ , സൂതപുത്രൻ എന്ന പരിഹാസത്തിന്നു മുന്നിൽ തലകുനിച്ച്, ദ്രൌപതി സ്വയംവരവേദി വിട്ടിറങ്ങിയവൻ .ഇന്ദ്രന് കവചകുണ്ഡലങ്ങൾ ദാനമായിനല്‍കി മരണത്തെ ഏറ്റു വാങ്ങിയദാനശീലൻ
ഒടുവിൽ പരശുരാമ ശാപത്താൽ യുദ്ധ ഭൂമിയിൽ ഉറച്ച രഥചക്രം ഉയർത്താൻ പാടുപെടുന്ന,നിരായുധനായ കർണ്ണൻ !!!!!
ആ മഹാരഥിക്കു മനസാ പ്രണാമം അര്‍പ്പിച്ചു വിടചൊല്ലുമ്പോൾ ഒരു വട്ടം കൂടി തിരിഞുനോക്കി, അളകനന്ദ അപ്പോളും ഒഴുകികൊണ്ടേയിരുന്നു................
കര്‍ണ്ണഭൂഷണം!!!!!!!
ReplyDelete