തിങ്കള്‍ :
സ്കൂട്ടര്ന്റ്റെ ശബ്ദം കേട്ടവന്‍ പുറത്തേക്കിറങ്ങി. നീല നിറത്തിലുള്ള ചുരിദാര്‍ ആണ് അവള്‍ധരിച്ചിരിക്കുന്നത്.ഒരു' നീലകുറിഞ്ഞി പൂപോലെ', അച്ഛന്‍റെ സ്കൂട്ടര്‍ന്റ്റെ പുറകില്‍ ഇരുന്നു പോകുന്ന അവള്‍ അവനെ കണ്ടതായി പോലും ഭാവിച്ചില്ല.
ചൊവ്വ:
. ചുവന്ന നിറത്തിലുള്ള ചുരിദാറില്‍ അവള്‍ ഒരു 'റോസ്സ പുഷ്പം' പോലെ തോന്നി.ഇന്നവള്‍ അലക്ഷ്യം ആയി എന്നപോലെ അവനെ ഒന്നു നോക്കി.
ബുധന്‍ :
പച്ച നിറത്തിലുള്ള ഡ്രസില്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു.അവനെ നോക്കി ചെറുതായി ഒന്നു മന്ദഹസിച്ചു എന്നു തോന്നി.
വ്യാഴം:
വെള്ള നിറത്തിലുള്ള ചുരിദാറില്‍ അവള്‍ ഒരു' വെള്ളരി പ്രവാണെന്നവന്' തോന്നി.അവനെ തന്നെ നോക്കി ഇരുന്ന അവള്‍ ശരിക്കും പുഞ്ചിരിച്ചു.
വെള്ളി:
ചന്ദന നിറത്തിലുള്ള സെറ്റ്സാരിയില്‍ അവളൊരു'ദേവ കന്യക' യാണെന്നവന് തോന്നി. അവനെ നോക്കി ചിരിക്കുക മാത്രം അല്ല , തിരിഞ്ഞു നോക്കി പതുക്കെ കൈ വീശി കാണിക്കുക കൂടി ചെയ്തു അവള്‍ .
ശനിയും ഞായറും രണ്ടു യുഗങ്ങള്‍ ആണെന്നവന് തോന്നി.
തിങ്കള്‍
അവളെ കണ്ടില്ല.,.......ആ ആഴ്ച്ച പിന്നെ അവളെ കണ്ടതെയില്ല...
ആദ്യ പ്രണയത്തിന്റെ സുഖമുള്ള നൊമ്പരവും ,വിരഹത്തിന്‍റെ വേദനയും അവനറിഞ്ഞു.....
വിശപ്പും, ഉറക്കവും അവനെ കൈ വിട്ടു., താടി വളര്‍ന്നു...... ഒരാഴ്ച്ച പ്രായമായ കുറ്റി താടി തടവി ,സോഫയില്‍ ചടഞ്ഞിരുന്ന് അലക്ഷ്യം ആയി ടിവി ചാനലുകള്‍ മാറ്റി കൊണ്ടിരിക്കെ ...
വീണ്ടും അവനവളെ കണ്ടു...ഒപ്പം വാര്‍ത്തയും:
'' xxx പെണ്‍ വാണിഭ കേസ് ....പെണ്കുട്ടിയെയും പിതാവിനെയും കോടതിയില്‍ ഹാജരാക്കി.''
കറുത്ത ചുരിദാര്‍ ധരിച്ച,ഷാള്‍ കൊണ്ട് ക്യാമറക്കു മുന്നില്‍മുഖം മറക്കാന്‍ ശ്രമിക്കുന്ന ആ പാവം പെണ്കുട്ടി പക്ഷെ,ഒരു ' കറുത്ത സര്‍പ്പം' ആണെന്നാണ് അവന് തോന്നിയത് .
ഷേവിംഗ് സെറ്റും എടുത്തു കുളിക്കാന്‍ പോകുമ്പോള്‍ അവന്‍ മനസ്സില്‍ പറഞ്ഞു. "ആദ്യ പ്രണയം, 'മണ്ണാങ്കട്ട ' !!!
അനുഭവം???
ReplyDeleteപ്രണയം വരുന്ന വഴിയേ...
ReplyDeleteഅതിനെതാ ഇനിയും പ്രണയിക്കാമല്ലോ....................പ്രണയത്തിനു കണ്ണും കാതും ഇല്ലല്ലോ
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
Shikandi ,പട്ടേപ്പാടം റാംജി ,പഞ്ചാരകുട്ടന്‍ -malarvadiclub കമെന്‍റ്കള്‍ക്ക് നന്ദി.
ReplyDelete