Sunday 6 December 2015

രേവതി -ഭാഗം -1

                                                             



                                             
ഓജോബോര്‍ഡ് 

തൊടുപുഴയില്‍ മെഡിക്കല്‍ റെപ്രെസെന്‍റ്റെറ്റീവ് ആയി ജോലി നോക്കുന്ന കാലം. ഒരു റബ്ബര്‍ എസ്ടേറ്റ്നു നടുക്കുള്ള വീട്ടില്‍ താമസം .ഞങ്ങള്‍ അഞ്ചു പേര്‍ .ഒരു വെള്ളി ആഴ്ച  രാത്രി  ഞങ്ങളെല്ലാവരും മേശയ്‌ക്കു ചുറ്റുമിരുന്നു.  മെഴുകുതിരി കത്തിച്ചു ഒരുരൂപാനാണയത്തില്‍ ഉറപ്പിച്ചു. ഈശ്വരചൈതന്യത്തിന്റെ പ്രതിരൂപമായ ആ വെളിച്ചത്തെ ഒരു ഗ്ലാസുകൊണ്ടു മൂടി എല്ലാവരും കറുത്ത ശക്തിയെ ആവാഹിക്കാന്‍ തയ്യറായി. ഷബിന്‍ അടുത്തുവന്നിരുന്നെങ്കിലും അതില്‍ തൊടാനോ അതിന്റെ ഒരു ഭാഗമാവാനോ തയ്യാറായില്ല. നോര്‍‌ത്തിന്ത്യയില്‍ പഠിച്ചുവളര്‍ന്ന അവന്‍  നേരെപോയി ബൈബിളെടുത്തു വായനതുടങ്ങി. ജോര്‍ജ്ജ്  അവനെ തെറിപറഞ്ഞപ്പോള്‍ അവനതു മടക്കിവെച്ചു.വില്‍സണ്‍നും ജോര്‍ജ്ജ്ഉം മുഖാമുഖമാണ്‌. അവര്‍ ഗ്ലാസ്സില്‍ കൈവെച്ച് ആത്മാവിനെ വിളിക്കാന്‍ തുടങ്ങി… spirit please come… spirit please come… spirit please come… നീണ്ടു നീണ്ടു പോകുന്ന ഉച്ചാടനം! ഒരഞ്ചുമിനിറ്റായിക്കാണും പെട്ടന്ന്‍ കറണ്ടുപോയി. അവിടെ അതിനും മുമ്പോ അതിനുശേഷമോ കറണ്ടു പോയതായി ഒര്‍‌മ്മയില്ല. എല്ലാവര്‍ക്കും പരിഭ്രമമായി. ജനലിലൂടെ പുറത്തുനിന്നു വരുന്ന അരണ്ട പ്രകാശം മാത്രമായി പിന്നെ. എങ്കിലും എല്ലാം നന്നായി കാണാം. നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. സമയം രാത്രി 12 മണിയോടടുത്തിരുന്നു… ഇടയ്ക്കൊക്കെ, ശബ്ദം കുറച്ച് “ഇതൊന്നു നിര്‍ത്തൂ” എന്ന് ഷബിന്‍ കരഞ്ഞു പറയുന്നുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവര്‍ രണ്ടുപേരും സ്പിരിറ്റിനെ വിളിച്ചു. പെട്ടന്ന് ഒരു മണിശബ്ദം കേട്ടതുപോലെ! ആദ്യം കേട്ടത് ഞാന്‍  തന്നെ. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടുകേട്ടു… സംഗതി സത്യമാണ്‌. ഗ്ലാസിനുള്ളിലെ നാണയം ഗ്ലാസില്‍ വന്നിടിക്കുന്ന ശബ്ദമാണത്. ഗ്ലാസ് ഒന്നനങ്ങിയോ..? അതേ! ഗ്ലാസ് മെല്ലെ ചലിക്കുന്നു!! എല്ലാവരുടെയും മുഖത്ത് അത്ഭുതം! ഗ്ലാസ് മെല്ലെ നീങ്ങി ബോര്‍ഡിനു പുറത്തു വന്നു നിന്നു. ജോര്‍ജ്ജ്ന്റെ മുഖം ഒരു മന്ത്രവാദിയുടേതുപോലെ ഭീകരമായി. കടുത്ത സ്വരത്തില്‍ അവന്‍ ചോദിച്ചു: “who are you?” വീണ്ടുമതാ ഗ്ലാസ് അനങ്ങുന്നു!ഗ്ലാസ് നീങ്ങിത്തുടങ്ങി! ഞാനവരുടെ കൈവിരല്‍ മാറ്റി എന്റെ വിരല്‍ വെച്ചു. ഇല്ല ഗ്ലാസ് നില്‍‌ക്കുന്നില്ല. എന്റെ മുഴുവന്‍ ശക്തിയേയും വിരലിലേക്കാവാഹിച്ചു ഞാനതില്‍ അമര്‍ത്തി… ഇല്ല… അതെന്റെ വിരലുമായി നീങ്ങുന്നു. ഗ്ലാസ് ഓരോ കളങ്ങളിലേക്ക് മാറിമാറി നീങ്ങി. യാതൊരു സംശയത്തിനും ഇടം നല്‍ക്കാതെ ഓരോ അക്ഷരത്തിലും മുഴുവനായും നിലയുറപ്പിച്ചതിനു ശേഷം ഗ്ലാസ് മറ്റൊന്നിലേക്കു നീങ്ങി.  ജോര്‍ജ്ജ്   ആ അക്ഷരങ്ങള്‍ എഴുതിയെടുത്തു: REVATHY! രേവതി!! വന്നതൊരു പെണ്ണാണ്‌. ഇനിയെന്തു ചോദിക്കണമെന്ന തര്‍ക്കമായിരുന്നു പിന്നെ? എത്രവയസിലാണു മരിച്ചതെന്നു ചോദിക്കാം, എങ്ങനെ മരിച്ചെന്നായാലോ? അവിശ്വസിനീയമായ ഒരു മാനസികാവസ്ഥയിലഅയിരുന്നു ഞാന്‍. എങ്ങനെ ഞാനെന്റെ യുക്തിബോധത്തെ ഒന്നു പറഞ്ഞു മനസ്സിലാക്കും! എത്ര നിര്‍‌ത്താന്‍ ശ്രമിച്ചിട്ടും ആ ഗ്ലാസ് എന്തേ നില്‍ക്കാതിരുന്നത്? ഷബിന്‍ ഇത്രയുമായപ്പോഴേക്കും അവന്റെ ബൈബിള്‍മായി വന്നു, അതവന്‍ കളത്തിലേക്കു വെച്ചു.വില്‍സണ്‍നും ജോര്‍ജ്ജ്ഉം  അതു  എടുത്തു നീക്കി. അവന്‍ ചോദിച്ചു “What’s your father’s name?” ആളെ തിരിച്ചറിയാനാവുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു. ഗ്ലാസിന്റെ നീക്കം പക്ഷേ ദുര്‍ബലമായി. അല്പമൊന്നനങ്ങി അതു നിന്നു! ബൈബിള്‍ കളത്തില്‍ വെച്ചതായിരുന്നുവത്രേ കാരണം. വിശുദ്ധഗ്രന്ഥത്തിന്‍റെ സ്വാധീനത്താന്‍ ആ പ്രേതാത്മാവ് തിരിച്ചുപോയതാവണം!കുറച്ചു ദിവസങ്ങളിലെ എന്റെ ഉറക്കം പിന്നെ ഓജോബോര്‍ഡ് കവര്‍‌ന്നെടുത്തു. മോഡേണ്‍  സയന്‍സ് എന്തു നിര്‍‌വചനമിട്ടു വിളിക്കും എന്നറിയാന്‍ ഞാനന്ന് ഗൂഗിളില്‍ ഒരുപാടലഞ്ഞു. ഒന്നും കിട്ടിയില്ല.  പക്ഷേ ഒരു രാത്രി ..... 



 വിശ്വസിക്കാനാകാത്ത ഒരു അനുഭവം


 അന്ന് രാത്രി സംഭവിച്ചത് എന്തെന്ന്  ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ളം കാലിലൂടെ ഒരു വിറയല്‍ കടന്നു പോകും .
1994 nov 24 വെള്ളി -അന്ന് ഞാനും ജോര്‍ജുംകൂടിയാണ് ഹൈറേഞ്ച്  വര്‍ക്കിന് പോയത് ,ഒരു ബൈക്കില്‍ . കട്ടപ്പന റൂടും  അടിമാലി റൂടും ആണ് ഞങ്ങള്‍   ഹൈറേഞ്ച്  വര്‍ക്ക് എന്നു പറയുന്നത്.സാധാരണ ഒരുമിച്ച് ജീപ്പിലോ അല്ലെങ്ങില്‍ ബൈക്കിലോ പോയി വരും.കമ്പിളികണ്ടം എന്ന്‍ സ്ഥലത്തു നിന്നും ഒരു 12 കിമീ അകലെ ഒരു എസ്ടേറ്റ് ഹോസ്പിറ്റല്‍ ഉണ്ട് .അവിടുത്തെ ഡോക്ടറെയും കണ്ടു കഴിഞ്ഞപ്പോള്‍ വളരെ വൈകിയിരുന്നു. ഏകദേശം 5 മണിയോടെ തൊടുപുഴക്ക് തിരിച്ചു.പിറ്റെന്നു ശനി ആയതിനാല്‍ എത്രയും വേഗം തൊടുപുഴ എത്തുക എന്നതായിരുന്നു ഉദ്ദേശ്യം .

           താഴെ മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ സമയം രാത്രി  10.00മണി .പുറപ്പെടാന്‍ വൈകിയതിന്‍റെ വിഷമം അവന്‍ ആക്സിലേറ്ററില്‍ തീര്‍ത്തു. വണ്ടി കല്ലാര്‍കൂട്ടിയില്‍ എത്തി. പനംകൂട്ടിക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഹെഡ്‌ ലൈറ്റിന്‍റെ വെളിച്ചത്തില്‍ കല്ലാര്‍കൂട്ടിഡാം പണിയുടെ ഇടയ്ക്കു മരിച്ചവര്‍ക്കായി തീര്‍ത്ത സ്മാരകം തെളിഞ്ഞുകാണാം.
           ഇനിയുള്ള വഴിയില്‍ പാംബ്ല വരെ രാത്രി ഒരു ഒന്‍പതുമണി കഴിഞ്ഞാല്‍ ആള്‍ സഞ്ചാരവും വാഹന ഓട്ടവും കുറവാണ്.  പോരാത്തതിന് വീതികുറഞ്ഞ വഴിയുടെ ഇരുവശത്തും തിങ്ങിവളര്‍ന്നിരിക്കുന്ന മരങ്ങളും ചെടികളും പകല്‍പോലും ആ വഴിക്കൊരു ഭീകരത ചാര്‍ത്തി കൊടുത്തിരുന്നു.എത്രയും പെട്ടെന്നു തൊടുപുഴ എത്താനുള്ള ധൃതിയില്‍ ഞങ്ങള്‍  ഇതൊന്നും ആലോചിചില്ല. ജോര്‍ജ്  കൈ ആക്സിലടടെറില്‍പിരിച്ചു പിടിച്ചു.
           അവസാനം ഞങ്ങള്‍ താമസിക്കുന്ന വീടിനടുത്തുള്ള  റബ്ബര്‍ എസ്ടേറ്റ് വഴിയില്‍ എത്തിയപ്പോള്‍ സമയം 12 കഴിഞ്ഞിരുന്നു.  ഒരു വളവ് തിരിഞ്ഞ ഞങ്ങള്‍  വണ്ടിയുടെ വെട്ടത്തില്‍ കറുത്ത ഒരു കന്നുകാലി കിടാവ് വഴിക്ക് വട്ടം നില്‍കുന്നത് അകലെ നിന്നും കണ്ടു. വണ്ടിയുടെ വെട്ടം തട്ടിയതെ അത് ഞങ്ങളുടെ  നേരെ തിരിഞ്ഞു. രക്തം മരവിക്കുന്ന കാഴ്ചയായിരുന്നു അത്. നിലത്തുനിന്നും ആറടിയോളം ഉയരമുള്ള ഒരു പട്ടിയായിരുന്നു അത്. അതിന്‍റെ പൊളിഞ്ഞ വായക്കുള്ളില്‍ നിന്നും ചോരച്ച അതിന്‍റെ നാവ് ഒരടിയോളം നീളത്തില്‍ പുറത്തേക്ക് നീണ്ട് കിടന്നിരുന്നു. വെളിച്ചത്തില്‍ കൊമ്പല്ലുകള്‍ തിളങ്ങി.  കണ്ണുകള്‍ രണ്ടും ചുവന്ന രത്നങ്ങള്‍ പോലെ വെട്ടിത്തിളങ്ങി.(വെളിച്ചത്തില്‍ സാദാരണ  നീലനിറത്തില്‍ തിളങ്ങുന്നവയാണ് പട്ടിയുടെ കണ്ണുകള്‍)
          കിടുങ്ങിപ്പോയ  ജോര്‍ജ്  പെട്ടന്ന് ബ്രേക്ക് രണ്ടും പിടിച്ചു. നല്ല വേഗത്തില്‍ വന്ന വണ്ടിയുടെ പിന്‍ ചക്രം റോഡില്‍ നിന്നും ഉയര്‍ന്ന് മുന്‍ചക്രം ഉരച്ചുകൊണ്ട് കുറെ നിരങ്ങി. ആ ജന്തുവിന്‍റെ അടുത്തായി ചെന്ന് മറിഞ്ഞു വീണു. വണ്ടിയില്‍ നിന്നും   ജോര്‍ജ്  അതിന്‍റെ കാല്ച്ചുവട്ടിലേക്ക് തെറിച്ചുവീണു. ഞാന്‍ ഒരു വശത്തുള്ള കുഴിയിലേക്കും. ആ ജന്തു പെട്ടന്ന് റോഡിന്‍റെ ഒരു വശത്തേക്ക് ചാടി അപ്രത്യക്ഷമായി.  വിറച്ചുകൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച എനിക്ക് അതിനു കഴിഞ്ഞില്ല.ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ കിടന്ന എന്റെ നേരെ മുകളില്‍ നിന്നും രണ്ടു കൈകള്‍ നീണ്ടു വന്നു.....

(തുടരും.....)


NB:Inspired by a real incident. thanks to an unknown blogger for the location details.