Google+ Followers

Thursday, 9 June 2011

ശകുനി
                                                                       ശകുനിമാഹാഭാരത കഥയിലെ / ചരിത്രത്തിലെ ഏറ്റവും വലിയ ദുഷ്ട കഥാപാത്രം ആര് എന്നു ചോദിച്ചാല്‍ പലരുംപറയും ശകുനി എന്ന്‍.എന്നാല്‍ ശകുനിക്ക് ഒരു ഫ്ലാഷ്ബാക് ഉണ്ട്  .കണ്ണീരില്‍ കുതിര്‍ന്ന ഒരു ഭൂത കാലം.മഹാഭാരത ചരിത്രകാരനായ വേദ വ്യാസന്‍ വിസ്തരിക്കാത്ത (മനപൂര്‍വം ??) ഒരു ഏട് ..ചരിത്രവും ചരിത്രകാരും അന്നും എന്നും ഭരണവര്‍ഗത്തോടൊപ്പം ആണല്ലോ  !!!(.പാണ്ഡവരും കൌരവരും എല്ലാം കുരു വംശം (ഭരണ വര്‍ഗം) തന്നെ.)


ശകുനി എന്തിനാണ്ഹസ്തിനാപുരിയില്‍ എത്തിയത് ? സ്വന്തം സോദരിയെ പിരിയാനുള്ള വിഷമം കാരണമോ ? അതോ മരുമകനായ ദുര്യോധനനെ ചക്രവര്‍ത്തി ആക്കാനോ? രണ്ടിനുമല്ല !!!! കുരുവംശത്തെ അപ്പാടെ നശിപ്പിക്കാന്‍ , പ്രത്യകിച്ച് കൌരവരെ!!!!!, ദുര്യോധനനെ!!!!! വിശ്വാസികനാകാത്ത  ആ മറക്കപ്പെട്ട ഏട് ഇവിടെ പങ്കുവെയ്കാം.


ഗാന്ധാര ദേശത്തെ രാജകുമാരനായിരുന്നു ശകുനി,(ഇപ്പോള്‍ കാണ്ഡഹാര്‍ -അഫ്ഗാനിസ്ഥാന്‍ ). മഹാരാജ സുബാലിന്റെ  100 പുത്രന്മാരില്‍ ഏറ്റവും അവസാന പുത്രന്‍  .ഒരേ  ഒരു സോദരി ഗാന്ധാരി.(കൌരവരെ പോലെ മഹാരാജ സുബലിനും 100 പുത്രന്മാരും ഒരു പുത്രിയും ആയിരുന്നത്രെ).ഏറ്റവും എളയവനായ ശകുനി ക്കു ആരോഗ്യ കുറവും മുടന്തും ഉണ്ടായിരുന്നതിനാല്‍ ഏറെ വാത്സല്യം ലഭിച്ചിരുന്നു. ശകുനി പക്ഷേ ഏറ്റവും ബുദ്ധിശാലി ആയിരുന്നത്രെ.


ആ സന്തോഷകരം ആയ ജീവിതം അധികകാലം നീണ്ടുനിന്നില്ല. ഹസ്തിനപുരത്ത് നിന്നും ഭീഷമാപിതാമഹന്‍റെ സന്ദേശം എത്തി.വിവാഹ ആലോചന- അന്ധനായ ധൃതരാഷ്ട്രര്ക്കും പാണ്ഡുവിനും.അന്ധനായ വരന്‍ വേണ്ട എന്നു സഹോദരങ്ങള്‍ !!! പാണ്ഡു ആണെങ്ങില്‍ നോക്കാം . പക്ഷേ നറുക്കു വീണത് മറിച്ചായിരുന്നു. കുരുവംശത്തിന്റെ ശാസനക്കു മറുവാക്കില്ല.


ഏക പുത്രിയെ അന്ധന് കന്യ ദാനം ചെയ്തു കൊടുത്താല്‍ 7 ജന്മത്തിലും ശാന്തി കിട്ടുകില്ല എന്നു കൊട്ടാരജ്യോതിഷി!!!ധര്‍മ സങ്കടത്തിലായ മഹാരാജാവ് പരിഹാരം ആലോചിച്ചു.
രണ്ടാം വിവാഹം ആണ്എങ്കില്‍ കുഴപ്പംഇല്ല്ത്രേ. ആദ്യ വിവാഹത്തിന്നു മുന്പ്  രണ്ടാം വിവാഹമോ ? അതിന്നും ജ്യോതിഷി പരിഹാരം കണ്ടു.ഒരു  ആടിനെ കൊണ്ട് വിവാഹം നടത്താം (സിംബോളിക് വിവാഹം ) അതിനു ശേഷം അതിന്നെ കൊന്നു കളയുക!!! അതു തന്നെ നടന്നു.പിന്നയും വര്‍ഷങ്ങള്‍ കടന്നു പോയി.....


ദുര്യോധനന്‍ യുവരാജാവായി,പാണ്ഡവരും കൌരവരും തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചു വന്നു .ഒരു നാള്‍ തന്‍റെ അമ്മയെ ദോഷ്ഷിച്ച ദുര്യോധനെ ഭീമസേനന്‍  ആടിന്റെ മകനെ എന്നു വിളിച്ചു മറുപടി നല്കി.അപമാനിതനായ ദുര്യോധനന്‍ കാര്യങ്ങള്‍ തിരക്കി അറിഞ്ഞു. പിന്നെ താമസിച്ചില്ദു    ദുര്യോധനസേന ഗാന്ധാര ദേശത്തേക്കു പാഞ്ഞു. സ്വന്തം മാതൃ പിതാവിനയും 100 അമ്മാവന്‍ മാരെയും കരാഗൃഹത്തിലടച്ചിട്ടും ദുര്യോധനനു തൃപ്തി ആയില്ല.ശകുനി ഉള്‍പ്പെടെ 101 പേര്‍ക്കും കൂടി ഒരു ആള്‍ക്ക് ഉള്ള ഭക്ഷണം മാത്രം നല്‍കനായിരുന്നു ദുര്യോധന ആജ്ഞ.


തങ്ങളെ പട്ടിണിക്കിട്ട് വധിക്കുക എന്നതാണു തന്ത്രം എന്നു സുബലിന് മനസിലായി .നിസ്സഹായരായ ആ സാധുക്കള്‍ ഒന്നു തീരുമ്മാനിച്ചു, തങ്ങളില്‍ ഒരാള്‍ ജീവിക്കുക,ലക്ഷ്യം ഒന്നു മാത്രം കുരു വംശത്തിന്‍റെ സര്‍വ നാശം.കൂട്ടത്തില്‍ എളയവനും ദുര്‍ബലനും എന്നാല്‍ ബുദ്ധിമാനും ആയ ശകുനിക് അതിനു നറുക്കു വീണു.അതിനു ശേഷം എല്ലാവരും ഭക്ഷണം ശകുനിക്ക് നല്‍കി.സ്വയം പട്ടിണി കിടന്നു ഒരോരുത്തരയി മരിച്ചു വീണു.ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം പിതാവിന്റെ മാംസം വരെ ശകുനിക്ക് ഭക്ഷികേണ്ടി വന്നത്രേ! പിതാവിന്‍റെ അസ്ഥി കൊണ്ട് ശകുനി 2 പകിടകള്‍ നിര്‍മിച്ചത്രേ.
അവ എപ്പോളും കയ്യില്‍ വെച്ചു ശകുനി തന്‍റെ ലക്ഷ്യത്തിന്നായി  കാത്തിരുന്നു.


അതിനു ശേഷം വിവരം അറിഞ്ഞ ഗാന്ധാരി ശകുനിയെ മോചിപ്പിക്കുകയും ഹസ്തിനാപുരിയിലേക്കു ഷണിക്കുകയും ചെയ്തു. തന്‍റെ ലക്ഷ്യ പ്രാപ്തിക്കു അതാണ് നല്ലതെന്നു മനസിലാക്കിയ ശകുനി അങ്ങിനെ ഹസ്തിനാപുരിയിലത്തി ,മനസില്‍ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി,ദുര്യോധനന്‍റ്റെ സന്തതസഹചാരി ആയി.     ഒന്ന്‍ ശകുനി മനസിലാക്കി കുരു വംശത്തെ പുറത്തു നിന്ന്‍ ആര്‍ക്കും നശിപ്പിക്കാന്‍  ആവില്ല.അവര്‍ തമ്മില്‍ തമ്മില്‍ കൊന്നു തീരണം.അതിന്നുള്ള ഏക വഴി പാണ്ഡവരും കൌരവരും തമ്മില്‍ ഉള്ള സ്പര്‍ദ്ധ വളര്‍ത്തുക ,അവരെ തമ്മില്‍ തല്ലിക്കുക,പരസ്പരം കൊല്ലിക്കുക,അതിന്നുള്ള ഒരു പദ്ധതി ശകുനി ഒരുക്കി.


പാണ്ഡവര്‍ ഒരിയ്ക്കലും ശകുനിക്ക് ശത്രുകള്‍ അല്ലായിരുന്നു (,ശകുനി അങ്ങിനെ ഭാവിച്ചുഎങ്കിലും).മറിച്ച് തന്‍റെ പ്രതികാരം നിറവേറ്റാനുള്ള കരുക്കള്‍ ആയിരുന്നു .അരക്കില്ലം ചമച്ചു പാണ്ഡവരെ വധിക്കാനുള്ള പദ്ധതി പൊളിച്ച രഹസ്യ സന്ദേശത്തിന്നു പിന്നില്‍ ശകുനി ആയിരുന്നു എന്നു അനുമാനിക്കാം .പാണ്ഡവര്‍ക്ക് പകരം അരക്കില്ലത്തില്‍ ഒടുങ്ങിയ അമ്മയും അഞ്ചു മക്കളും യാദര്‍ശ്ചികമായി അവിടെ എത്തി എന്നു കരുതാനും വയ്യ.സ്വന്തം പ്രതികാരത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ശകുനി അല്ലാതെ ആരും അത്തരം ഒരു ക്രൂരത ചെയ്യില്ല തന്നെ.കര്‍ണനെ ശകുനിക്ക് ഇഷ്ട്ം ആയിരുന്നില്ല.കര്‍ണന്‍റെ ജന്മ രഹസ്യം അറിഞ്ഞിട്ടല്ല!! മറിച്ച് തന്‍റെ  ലഷ്യ പ്രാപ്തിക്കു ഒരേ ഒരു തടസം കര്‍ണ്ണന്‍ ആവാം ,ദുര്യോധനനെ പാണ്ഡവരില്‍ നിന്നും രക്ഷിക്കാന്‍ കര്‍ണന് സാധിയ്ക്കും എന്ന ഭയം.


ഏതായാലും ശകുനിയുടെ തന്ത്രങ്ങള്‍ ഫലം കണ്ടു.
അതിന്‍റെ അവസാനം ആയിരുന്നു മഹാഭാരത യുദ്ധം,സ്വന്തം ജീവന്‍ കൊടുത്തും ശകുനി തന്‍റെ പ്രതികാരം നിര്‍വഹിച്ചു.യുദ്ധത്തില്‍ പക്ഷേ താന്‍ ഏറെ ആഗ്രഹിച്ച ദുര്യോധനന്‍റ്റെ വധം ശകുനിക്ക് കാണാന്‍ കഴിഞിലാ: അതിനു മുന്‍പ് സഹദേവനാല്‍ ശകുനി വധിക്കപ്പെട്ടു.കുരുക്ഷേത്ര ഭൂവില്‍ നിണമണിഞ്ഞു കിടന്നിരുന്ന ശകുനി യുടെ മൃതദേഹത്തിന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു നിന്നിരുന്നു.ഭരത വര്‍ഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുചൂടും നശിപ്പിച്ചവന്റെ,   കണ്‍മുന്നില്‍ വിശന്നു  മരിച്ചു വീണ അച്ഛനോടും സഹോദരോടും ഉള്ള വാക്ക് പാലിച്ചവന്റെ  സംതൃപ്തി നിറഞ്ഞ പുഞ്ചിരി.


വാല്‍ കഷണം


1.   ഭഗവാന്‍ വേദവ്യാസനാല്‍ വിരചിക്കപെട്ട ,ശ്രീ മഹാ ഗണപതിയാല്‍  രേഖപ്പെടുത്തപ്പെട്ട മഹാഭാരത കാവ്യത്തിനു പുനരാഘ്നം  രചിക്കാനുള്ള ഒരു സാഹസം ആയി ഇതിനെ കാണരുതെ ...
ഒരു കാലഘടത്തിന്റെ ചരിത്രം ചികയുമ്പോള്‍ ഇത്തരം പൊരുത്തകേടുകള്‍  ആര്‍ക്കുംകണ്ടെത്താം.


.
2.       ശ്രീ N T RAMA RAO ശകുനിയുടെ കഥ സിനിമ ആക്കിയിടുണ്ട്,മഹാഭാരതം സീരിയലിനും വളരെ മുന്പെ.....
.3.      There is an ancient temple dedicated to Shakuni at Pavithreswaram in Kollam District of Kerala.
A throne believed to have been used by Shakuni is found in this ancient temple. There are no usual pujas and Tantric rituals at the temple. Offerings to the temple include tender coconut, silk, toddy etc. The temple is maintained by the Kurava community of the region.During the Mahabharata battle, Shakuni traveled across the country along with his nephews, the Kauravas. When they reached the place where the temple is situated, the Kauravas divided their weapons among them. Since then, the place came to be known as ‘Pakutheswaram’, which later became Pavithreswaram.


Ater death Shakuni  attained ‘moksha’ with the blessings of Lord Siva and became Lord Sakuni. The subdeities of the temple include Bhuvaneswari Devi, Kiratha Moorthi and Nagaraja.


The festival of the temple, popularly known as Malakkuda Maholsavam, is observed in the Makaram month in the Malayalam calendar.8 comments:

 1. Very interesting. I had not much idea of this. So there is a temple in Kollam? That is really news.

  ReplyDelete
 2. ശ്രീ N T RAMA RAO ശകുനിയുടെ കഥ സിനിമ ആക്കിയിടുണ്ട്,മഹാഭാരതം സീരിയലിനും വളരെ മുന്പെ.....
  ഈ സിനിമക്ക് ഇക്കഥാരൂപവുമായി ബന്ധമുണ്ടോ?

  ReplyDelete
 3. മാഷേ ,,,, ഒന്നും ഞാന്‍ പറയുന്നില്ല , ഒന്ന് കൂടി വായിക്കട്ടെ ,

  ReplyDelete
 4. മഹാഭാരതത്തിലെ ആരും ശ്രദ്ധിക്കാത്ത , വെളിച്ചം വീശാതെ കിടക്കുന്ന ഇത് പോലെയുള്ള കഥകള്‍ നമ്മള്‍ തേടി പിടിച്ചു വായിക്കേണ്ടതാണ് .

  രണ്ജിതിനു ആയിരം ആദരങ്ങള്‍ അര്‍പ്പിക്കുന്നു

  എന്‍ ടീ രാമ റാവുവിന്റെ ആ സിനിമ ഏതാണ് എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു .

  സപര്യ തുടരുക

  ReplyDelete
  Replies
  1. ഈ കഥ ഹരേകൃഷ്ണയുടെ സ്വാമിജിയുടെ സത്സംഗത്തിൽ നിന്നും ഞാൻ നേരത്തേ കേട്ടതാണല്ലോ…ശകുനിയുടെ “ഫ്ളാഷ്ബാക്ക്” ബ്ലോഗർ മഹാഭാരതത്തിൽനിന്നല്ലാതെ സ്വയം “എവിടെനിന്നോ” തപ്പിയെടുത്ത പുതിയ കണ്ടുപിടുത്തമാണോ…? ഇന്നത്തെ തലമുറയിലെ എഴുത്തുകാരെപ്പോലെ ഒരിക്കലും പക്ഷപാതക്കാരായിരുന്നില്ല നമ്മുടെ ഇതിഹാസങ്ങൾ രചിച്ചവർ.. രാജാക്കന്മാരുടെയായാലും ഭഗവാന്റെ-യായാലും പോരായ്മകൾ കൃത്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് ഭാരതീയ ഇതിഹാസങ്ങളിൽ…

   Delete
 5. ശകുനി എന്നാെരു നാടകം തൃശ്ശൂർ രജപുത്ര എന്ന നാടക സമിതി കളിച്ച ഒരു നാടകം ഉണ്ട് ശകുനിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അതിൽ ഉണ്ട് യഥാർത്ഥ ശകുനി നല്ലവനാണ്

  ReplyDelete
 6. This comment has been removed by the author.

  ReplyDelete