Thursday, 28 January 2016

രേവതി -ഭാഗം -3



ഇതിന്ശേഷം ആണ്  ഞങ്ങള്‍ഒജോ ബോര്‍ഡ് പരീക്ഷണം നടത്തിയതും" രേവതി" എന്ന പേര് കിട്ടിയതും.എന്നാല്‍ അതിനു ശേഷം നടന്ന' നായ സംഭവം ' പ്രശ്നം സീരിയസ് ആണ് എന്നു തോന്നിച്ചു.അതിനു ശേഷം ആ വീടിനെ കുറീച് ഒരു അനേഷണം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു .
അതിനു ആദ്യം ടാപ്പിങ് തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ ഞാനും മുരളിയും പോവുകയുണ്ടായി .രാജപ്പന്‍  എന്ന ഒരു ചേട്ടനാണ് ആ കാര്യം ഞങ്ങളോടു പറഞ്ഞത് ..ഏതാനും വര്ഷം മുന്പ് ഒരു ബാങ്ക് മാനേജെരും കുടുംബവും അവിടെ താമസിച്ചിരുന്നു അത്രേ .അയാളുടെ ഒരു മകള്‍ അവിടെ വച്ച് മരിച്ചു എന്നും അതിനു ശേഷം അവര്‍ അവിടെ നിന്നും താമസം മാറി പോയി എന്നും രാജപ്പന്‍ ചേട്ടന്‍ പറഞ്ഞു.മരിച്ച കുട്ടിയുടെ പേര് രേവതി എന്നായിരുന്നോ എന്ന മുരളിയുടെ ചോദ്യത്തിനുത്തരമായി ,ചേട്ടന്‍ ഞങ്ങളെ അമ്മിണിഅമ്മ എന്ന സ്ത്രീ യുടെ വീടില്‍ എത്തിച്ചു.
അമ്മിണിയമ്മയാണ് ആ വീട്ടില്‍ പണിക്കു പോയിരുന്നത് .ഏതാണ്ട് 65-70 വയസ്സു പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു അമ്മിണിയമ്മ .ഞങ്ങള്‍ വലിയ വീട്ടില്‍ അണ്ത  താമസിക്കുന്നത് എന്നും ചില കാര്യങ്ങള്‍ അറിയാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ അമ്മിണിയമ്മയുടെ മുഖ്ത്തു ഒരു പാട് ഭാവമാറ്റങ്ങള്‍ ..പാലക്കാട്ടുകാരനായ രാഘവമേനോന്‍ ആയിരുന്നു മുന്‍പ് അവിടെ താമസിച്ചിരുന്നത് ,ബോംബേയില്‍ നിന്നും സ്ഥലംമാറി തൊടുപുഴ സ്റ്റേറ്റ് ബാങ്കില്‍ മാനേജര്‍ ആയി വന്നതായിരുന്നു മേനോന്‍ ,രണ്ടു പെണ്‍കുട്ടികള്‍ ,"നല്ല സുന്ദരികുട്ടികള്‍ മക്കളെ "എന്തു പറയാനാ മൂത്തകുട്ടി മരിച്ചു പോയി മോനേ ,കോളേജില്‍ പഠിചിരുന്ന ച്ചാ ....'ആ കുട്ടിയുടെ പേരെന്തായിരുന്നു അമ്മേ? ചോദ്യം എന്‍റേതായിരുന്നു.അല്പം ആലോചിച്ചിട്ട് അമ്മിണിയമ്മ പറഞ്ഞു മൂത്തതിനെ രേവൂ എന്നും എളയതിനെ മാളൂ എന്നുമായിരുന്നു വിളിച്ചിരുന്നത്.  "രേവൂ ...അത് രേവതിയുടെ ചുരുക്ക പേരെല്ലേ..അപ്പോ അത് രേവതി തന്നെ." ഞങ്ങള്‍ ഉറപ്പിച്ചു ."എങ്ങിനെയാണ് രേവൂ മരിച്ചത്?" അതെനിക്ക് അറിയില്ല മക്കളെ ...അവസാനകാലത്ത് ആ കുട്ടി ആരോടും അധികം സംസാരിക്കില്ലയിരുന്നു ,എപ്പോഴും ഒറ്റയ്ക്ക് ഇരിപ്പ് ...ആ വീടിന്‍റെ മുകളില്‍ നിന്നും വീണു എന്നാ പറയുന്നതു ചാടിയതാ എന്നും പറഞ്ഞിരുന്നു ...ഏതായലും അതോടെ അവര്‍ പോയി പാലക്കാട്ടേക്ക് തന്നെ ...'പിന്നെ "മക്കളെ ആ വീട് താമസിക്കാന്‍ കൊള്ളില്ല ..."താത്രി കുട്ടി "സമ്മതിക്കില്ല!
 ”താത്രി കുട്ടി??" ഞങ്ങള്‍ ഒരുമിച്ചാണു ചോദിച്ചത്.അതേ മക്കളെ ആ കൊട്ടില്‍ ഇല്ലെ, പാലമരത്തിന് അടുത്ത്??? അതില്‍ ആരെയാ ആവാഹിച്ചു ഇരുത്തിയിരിക്കുന്നത് ....താത്രി കുട്ടി യെയാ ....താത്രി കുട്ടി എന്ന ബ്രഹ്മ രക്ഷസ്സിനെ !!!!    100 വര്ഷം കഴിഞ്ഞാല്‍ താന്‍ സ്വതന്ത്രയാകും എന്നും തന്നെ ആവാഹിച്ച പാലശ്ശേരിമന മുചൂടും മുടിക്കും എന്നും ശപഥം ചെയ്തു ബ്രഹ്മ രക്ഷസ്സിനെ...മുടിച്ചില്ലെ മക്കളെ പാലശ്ശേരി മന പൊളിച്ച് വിറ്റില്ലേ...അവസാന തരി നാട് വിട്ടു പോയില്ലേ,ബ്രഹ്മണ്യം വിട്ടു പൂണൂല്‍ ഊരി തമിഴ് നാട്ടില്‍ എവിടെയോ അല്ലേ..

ഞങ്ങള്‍ക്ക് അതൊരു പുതിയ അറിവായിരുന്നു ആ വീട്ടില്‍ രണ്ടു ആത്മാക്കള്‍ ...രേവതിയും ,താത്രി കുട്ടിയും ....ഉള്ള ജീവനും കൊണ്ട് താമസം മാറ്റാം എന്നു തന്നെ തീരുമാനിച്ചു . പെട്ടെന്നു തന്നെ ഒരു വീട് കണ്ടു പിടിക്കാനുള്ള ശ്രമവും ആരംഭിചു,രാത്രികള്‍ പേടി സ്വപ്നം ആയി മാറി ...ബിയര്‍ അടിക്കാതെ കിടന്നുറങ്ങാന്‍ പറ്റില്ല എന്ന അവസ്ഥ .ഒരു വീട് കണ്ടെന്നും പിറ്റെന്നു പോയി കാണാം എന്നും റിയല്‍ എസ്ടേറ്റ് ബ്രോക്കര്‍ തോമസ് വിളിച്ചു പറഞ്ഞ സന്തോഷത്തില്‍ ആണ് അന്ന് ഉറങ്ങാന്‍ കിടന്നത് ......എന്നാല്‍ അന്നത്തെ രാത്രി എല്ലാ തീരുമാനവും മാറ്റി മറിച്ചു.

  അന്ന് രാത്രി......


ദുരന്തത്തിന്‍റെ രാത്രി



അതൊരു ഭീകര രാത്രി ആയിരുന്നു എന്നുതന്നെ പറയാം .പിറ്റെന്നു വീട് മാറണം എന്നൊക്കെ ചിന്തിച്ച് ഉറങ്ങാന്‍ കിടന്ന ആരാത്രിയില്‍ എപ്പോഴോ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ,അപശബ്ദങ്ങള്‍ ഒരു പതിവ് കാര്യമായിരുന്നതിനാല്‍ വലിയ പേടി ഒന്നും തോന്നിയില്ല ,പക്ഷേ ആ ശബ്ദത്തോടൊപ്പം ആരുടെയോ കരച്ചിലും ഞരക്കവും കൂടി കേട്ടിരുന്നതിനാല്‍ എഴുന്നേറ്റ് ലൈറ്റ് ഇട്ട ഞാന്‍ ,അടുത്ത ബെഡില്‍ കിടന്നിരുന്ന  ഷബിനെ കാണാതെ അമ്പരന്നു മാത്ര മല്ല റൂമിന്‍റെ വാതില്‍ തുറന്നു കിടന്നിരുന്നു.എന്നെക്കാള്‍ നേരത്തെ അവന്‍ പുറത്തേക്ക് പോയി കാണും എന്നാണ് ഞാന്‍ കരുതിയിരുന്നത്,എന്നാല്‍ റൂമിന് പുറത്തു ജോര്‍ജ്ജ് ഉം വില്‍സണ്‍ ഉം മുരളിയും ഉണ്ടായിരുന്നു പക്ഷേ ഷിബിന്‍ മാത്രം ഇല്ല.അതോടെ എല്ലാവര്‍ക്കും പരിഭ്രമം ആയി .ആ ഞരക്കം വീണ്ടും കേട്ടു ,അത് വീടിന്‍റെ മുറ്റത്ത്നിന്നാണെന്ന് എനിക്കു മനസ്സിലായി അങ്ങോട്ട് ഓടി എത്തിയ ഞങ്ങള്‍ കണ്ട കാഴ്ച  ഞെട്ടിക്കുന്നതായിരുന്നു.സിമെന്‍റ് ഇഷ്ടിക പാകിയ മുറ്റത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷിബിന്‍ !!!

ഷിബിന്‍ന്റ്റെ നില  സീരിയസ്  ആയിരുന്നു.അവന്റെ തലക്കും നട്ടെല്ലിനും പരുക്കേറ്റിരുന്നു.ബോധം തിരിച്ചു കിട്ടാനും അപകട നില തരണം ചെയ്യാനും 48 മണിക്കൂറെങ്കിലും എടുക്കും എന്നായിരുന്നു ഡോക്ടേര്‍സ് പറഞ്ഞത് .അവന്റെ മാതാപിതാക്കള്‍ ഡെല്‍ഹിയില്‍ നിന്നും എത്തി .രണ്ടു ദിവസത്തിന് ശേഷമാണ് ഷിബിന് ബോധം വീണ്ടു കിട്ടിയതു പക്ഷേ എന്താന്നു സംഭവിച്ചത് എന്ന് അവന് വ്യക്തം ആയി പറയാന്‍ കഴിഞ്ഞില്ല .ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് അവന്‍ എണീറ്റത് ,തുറന്നു കിടന്നിരുന്ന ജനലിനടുത്ത് ആരോ നില്‍ക്കുന്ന പോലെ തോന്നി ...എന്നെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ,ആ രൂപം ജനലിനടുത്തെത്തി ,ചുവന്ന വസ്ത്രം ധരിച്ച സുന്ദരിയായ ഒരു സ്ത്രീ !! അവള്‍ അവനെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു ...ഒന്നു പുറത്തേക്ക് വരാമോ? ..സംശയിച്ചു നിന്ന അവനെ നോക്കി അവള്‍ അല്പം ആജ്ഞാ സ്വരത്തില്‍ പറഞ്ഞു "വരാന്‍" .... പിന്നെ അവനൊന്നും ഓര്‍മ്മയില്ല ......

ഷിബിന്‍റെ നില കൂടുതല്‍ വഷളായതിനാല്‍ വിദഗ്ദധ ചികിത്സക്കായി അവനെ ഡെല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ അവന്‍റെ മാതാപിതാക്കള്‍ തീരുമാനിച്ചു . പക്ഷേ പോകുന്നതിനു മുന്പ് ഞങ്ങളെ കാണണം എന്ന് അവന്‍ പറഞ്ഞതിന്‍ പ്രകാരം ഞങ്ങള്‍ അവനെ കണ്ടു. എന്‍റെകൈകള്‍ കൂട്ടി പിടിച്ച് കൊണ്ട് അവന്‍ പറഞ്ഞു "നീ അതു കണ്ടു പിടിക്കണം ..ആ ആത്മാവിനെ തളക്കണം..ഇനി ആര്‍ക്കും ഈ ഗതി വരരുത്.  അവന് എപ്പോ എഴുന്നേറ്റ് നടക്കാനാകും എന്നകാര്യത്തില്‍ ഡോക്ടെര്‍സിന് പോലും ഉറപ്പപ്റയാന്‍ പറ്റിയില്ല .എന്നെങ്കിലും ആ അത്ഭുതം സംഭവിക്കും എന്ന പ്രതീഷയും പേറി ഷിബിനെ വഹിച്ചു കൊണ്ടുള്ള ആംബുലെന്‍സ് കടന്നു പോയി .
അന്ന് ഞങ്ങള്‍ ഒന്നു തീരുമാനിച്ചു എന്തു സംഭവിച്ചാലും ശരി ഇനി പേടിച്ചോടുകയില്ല .രേവതിയോ താത്രികുട്ടിയോ ? ആരായാലും ശരി  ഷിബിന് വേണ്ടി ഞങ്ങള്‍ അതു കണ്ടു പിടിക്കുകതന്നെ ചെയ്യും .
പക്ഷേ  ഒരു  ആത്മാവിനെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നറിയാവുന്ന ഞങ്ങള്‍ ഈ വിഷയത്തില്‍ പ്രഗല്‍പനായ ഒരാളുടെ സഹായം  തേടാന്‍ തീരുമാനിച്ചു .വീടുടമസ്ഥനായ വര്‍മ്മ സര്‍ അതിനനുവാദവും എല്ലാ സഹകരണവും ,ചിലവും വഹിക്കാം എന്നും, ആവശ്യം വന്നാല്‍ അമേരിക്കയില്‍ നിന്നും വരാം എന്നും അറിയിച്ചതില്‍ പ്രകാരം കാര്യങ്ങള്‍ ദ്രുത ഗതിയില്‍ നീങ്ങി .
ആദ്യമായി പ്രശ്നവിചാരം നടത്തണം എന്ന കാര്യസ്ഥന്‍റെ അഭിപ്രായ പ്രകാരം പാഴൂര്‍ പടിപ്പുരയില്‍ തന്നെ പോയി ....എന്നാല്‍ ഒരു കര്‍മ്മിയെ ഒഴിവ് കാണാന്‍ പാഴൂര്‍ ജ്യോത്സൃനും  കഴിഞ്ഞില്ല."ഒന്നും തെളിയുന്നില്ല ,ആരോ മറക്കുന്നു ,ആരൂഢം മറഞ്ഞിരിക്കുന്നു ,ബാധ ശക്തമാണ് ....കര്‍മ്മി നിങ്ങള്‍ക്കുതന്നെ സ്വയം വെളിപ്പെടും.നിങ്ങളില്‍ ആര്‍ക്കോ ദൈവാധീനം കൂടുതല്‍ ഉണ്ട് ,അയാളുടെ മനസ്സില്‍ കര്‍മ്മി സ്വയം തെളിയും ,അല്ലെങ്കില്‍ ഒരു 2 വാരം ശിവന് ധാര നടത്തിയിട്ടു വരിക ,വീണ്ടും പ്രശ്നം എടുക്കാം ", ഇതായിരുന്നു ജ്യോത്സൃ വിധി .

ഏതായാലും ശിവ പൂജ ക്ഷേത്രത്തില്‍ തുടങ്ങി .കാര്യസ്ഥന്‍ കൃഷ്ണന്‍ നായരും അയാളുടെ ശിങ്കിടികള്‍ ആയ 2 പേരും കൂടി ഞങ്ങള്‍ക്ക് കൂട്ടായി രാത്രി കിടപ്പ് വീട്ടിലേക്ക് മാറ്റി ,ഒരാള്‍ ഒരു ചെല്ലപ്പ ചെട്ടിയാരും മറ്റൊരാള്‍ മാധവന്‍ ചേട്ടനും ,ആള് കൂടിയത് കൊണ്ടോ എന്തോ ഏതായാലും കുറെ ദിവസങ്ങള്‍ കുഴപ്പം ഇല്ലാതെ കടന്നു പോയി.
അടുത്ത ഒരു ദിവസം  രാത്രി ഇതിനെക്കുറിച്ചുള്ള  ചര്‍ച്ചക്കിടയില്‍   പെട്ടെന്നാണ് എന്‍റെ മനസ്സിലേക്ക്  അമ്മിണിയമ്മ പറഞ്ഞ പാലശ്ശേരി മനയും അവിടെ നിന്നു നാടു വിട്ടു പോയി ബ്രഹ്മണ്യം വിട്ടു പൂണൂല്‍ ഊരി തമിഴ് നാട്ടില്‍ എവിടെയോ താമസിക്കുന്ന ആ  അവസാന അംഗവും കടന്നു വന്നത്.ആരോ മനസ്സില്‍ ഇരുന്നു പറയുന്ന പോലെ ....അതാണ് ആ വ്യക്തി ...നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന വ്യക്തി !!!.
ഏതായാലും ഞാന്‍ എല്ലാവരോടുമായി പറഞ്ഞു "നമുക്ക് പാലശ്ശേരി മനയിലെ ആ തിരുമേനിയെ തന്നെ കാണാം ,അദേഹത്തിന്‍റെ പൂര്‍വികര്‍ അല്ലേ താത്രി കുട്ടിയുടെ ദുരാത്മാവിനെബന്ധിച്ചത് .  ഇവിടുത്തെ  അമ്പലത്തിലെ തിരുമേനിയോട് ചോദിച്ചാല്‍ ഇപ്പോള്‍ അദ്ദേഹം  തമിഴ് നാട്ടില്‍  എവിടെയാണ്താമസം എന്ന് അറിയാന്‍ പറ്റുമായിരിക്കും.അവര്‍ ബന്ധുക്കള്‍ അല്ലേ?" ....

ഞാന്‍ അത് പറഞ്ഞു തീര്‍ന്നതും  ഭയങ്കരമായ ഒരു ശബ്ദത്തോടെ ഒരു തെങ്ങ് വീടിന്‍റെ ഒരു ഭാഗത്തെ മേല്‍കൂര തകര്‍ത്ത് കൊണ്ട് ഒടിഞ്ഞു വീണതും ഒരുമിച്ചായിരുന്നു.....

(തുടരും)



7 comments:

  1. ആഹാ, യക്ഷിക്കഥയാണല്ലോ!!

    ReplyDelete
    Replies
    1. കുട്ടികാലത്തിന്റെ നല്ല ഓര്‍മകളാണ് യക്ഷി കഥകള്‍

      Delete
  2. Nice article, awaiting for remaining parts.

    With Best Wishes

    Soman.K

    ReplyDelete
    Replies

    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  3. രെഞ്ജിത്തേട്ടാ...


    ആകാംക്ഷയോടെ വായിക്കുന്നു.

    കുറച്ച്‌ സ്പേസ്‌ കൂടി ഇടാൻ പറ്റില്ലേ!?!?!?!?!?!

    എത്ര രസമായി എഴുതിയിരിയ്ക്കുന്നു.ബാക്കി ഭാഗം ചെയ്യുമ്പോ ഒരു മെയിൽ അയക്കേ.

    ReplyDelete
  4. Nalloru horror film kanunna polund

    ReplyDelete