കഴിഞ്ഞ ദിവസം അജ്മാന്‍ ലുലുഷോപ്പിങ് സെന്‍ററില്‍ പോകാന്‍ ഇടയായി....ബില്ലു പേ ചെയ്യാന്‍ ചെന്നപ്പോള്‍ എനിക്കു മുന്നില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫാമിലി. അച്ഛനും അമ്മയും ഒരു 5 വയസ്സു തോന്നിക്കുന്ന ആണ്‍കുട്ടിയും. ട്രോളിയില്‍ കുറെ വീട്ടു സാധങ്ങള്‍ ഉണ്ട് .കുട്ടിയുടെ കയ്യില്‍ ഒരു ടെഡി ബിയര്‍ ,അവന്‍ അത് വച്ച് കളിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു ...ബില്‍ അടിച്ചു കഴിഞ്ഞു ..അച്ഛന്‍ വാലെറ്റ്ല്‍ നിന്നും പൈസ കൊടുക്കുവാന്‍ തുടങ്ങുബോള്‍ ടെഡിബിയറിന്റെ ബില്‍ അടിച്ചിട്ടില്ല ..അതിന്റെ വില 65 ദിര്‍ഹം ..അയാളുടെ കയ്യില്‍ പൈസ തികയുന്നില്ലായിരുന്നു എന്നു തോന്നി ...ഭാര്യയോട് അയാള്‍ എന്തോ പറഞ്ഞു .ആ സ്ത്രീ കുട്ടിയോട് ഹിന്ദിയില്‍ പറഞ്ഞു "മോനേ ഇത് നമുക്ക് പിന്നെ വാങ്ങാം ...അവിടെ വെക്കൂ ...അവന്‍ സമമതിക്കുന്നില്ലായിരുന്നു ..പാപ്പയുടെ കയ്യില്‍ പൈസ തികയില്ല മോനേ പിന്നെ വാങ്ങാം ...അമ്മ വീണ്ടും പറഞ്ഞു. അവന് വിശ്വസം വന്നില്ല "പപ്പ പൈസ ഇല്ലേ? ,അവന്‍ പപ്പയോട് ചോദിച്ചു.' ഇല്ല മോനേ'. 'എവിടെ നോക്കട്ടെ' അവന്‍ വാലെറ്റ് വാങ്ങി നോക്കി ..അവന്റെ കണ്ണുകളില്‍ നിരാശ ...മുഖത്തു സങ്കടം ..കണ്ണുകള്‍ നിറഞ്ഞു വന്നു ..ഒന്നും മിണ്ടാതെ അവന്‍ ടെഡി ബിയര്‍ , ബില്‍ അടിക്കുന്ന കൌണ്ടറില്‍ വച്ചു ..പിന്നെ ഒരു വട്ടം കൂടി ആ ടെഡി ബിയറിനെ ഒന്നു നോക്കിയിട്ട് പതുക്കെ കൌണ്ടറിന് പുറത്തേക്ക് ഇറങ്ങി നിന്നു , ദൂരേക്ക് എവിടെയോ നോക്കികൊണ്ട്.....
ശരിക്കും അയാളോട് എനിക്ക് ദേഷ്യം തോന്നി ..ആ വാലെറ്റ്ല്‍ ക്രഡിറ്റ് കാര്‍ഡു കാണും വേണമെങ്കില്‍ അയാള്‍ക്ക് അത് വാങ്ങി കൊടുക്കാം 65 ദിര്‍ഹം ഇല്ലാതെ വരില്ല...മനപൂര്‍വം കള്ളം പറഞ്ഞതാ ...
പക്ഷേ പിന്നെ ഞാന്‍ ഒരു കാഴ്ച കണ്ടു ..ആ അച്ഛനും അമ്മയും കൂടി ട്രോളിയില്‍ നിന്നും കുറെ സാധങ്ങള്‍ തിരഞ്ഞു മാറ്റുന്നു .....ആ സാധങ്ങള്‍ ഇപ്പോ വേണ്ട എന്നു പറങ്ങിട്ടവര്‍ ടെഡി ബിയറിന്‍റെ ബില്‍ അടിക്കാന്‍ പറയുന്നു.എന്തോ ഒരു സന്തോഷത്തോടെ ആ സെയില്‍സ്മാന്‍ ബില്‍ അടിക്കുന്നു .കാത്തു നില്‍ക്കുന്നതില്‍ ഒരു അസഹിഷ്ണതയും കാണിക്കാതെ ഞാനും എനിക്ക് പിന്നിലുള്ളവരും നിര്‍നിമേക്ഷരായി ക്യൂ നില്ക്കുന്നു .
അവസാനം കാത്തു നിര്‍ത്തിയതില്‍ സോറി പറയുമ്പോള്‍ അയാള്‍ പതുക്കെ എന്നോടു പറഞ്ഞു "ദോ മഹിനെസേ സാലറി നഹി മിലാ ബായി " ( രണ്ടു മാസമായി സാലറി കിട്ടിയിട്ടില്ല ) ,അത് പറയുമ്പോള്‍ ആ മനുഷ്യന്‍റെ കണ്ണില്‍ കണ്ണീരിന്‍റെ തിളക്കം ഞാന്‍ കണ്ടു .പിന്നെ അവര്‍ പുറത്തു കടക്കുന്നു ...എവിടെയോ നോക്കികൊണ്ട് തിരിഞ്ഞു നില്‍ക്കുന്ന അവന്റെ കയ്യില്‍ ആ ടെഡി ബിയര്‍ കൊടുക്കുന്നു പിന്നെയുള്ള അവന്റെ സന്തോഷം എനിക്ക് ശരിക്കും കാണാന്‍ പറ്റിയില്ല ,കാരണം നിറഞ്ഞു വന്ന കണ്ണുനീര്‍ എന്റെ കാഴ്ചയും മറച്ചിരുന്നു.
നന്നായി എഴുതി മാഷെ, ഉള്ളിലെവ്ടോ ഒരു തുള്ളി
ReplyDeleteകണ്ണീരിന്റെ നനവോടെ ഒരു നൊമ്പരം,
തട്ടിയെങ്കിലും... അത് കിട്ടുംപോളുള്ള ആ കുഞ്ഞിന്റ്റെ
മുഖമോര്‍ക്കുമ്പോള്‍
വല്ലാത്ത ഒരു സന്തോഷം...
really touching...
ശരിക്കും ...ഗള്‍ഫ് രാജ്യങളിലെ ഒരു സ്ഥിരം കാഴ്ച ആയി ഇത് മാറുന്നു...വായനക്ക് നന്ദി
Deleteഹൃദയസ്പ്രുക്കായി എഴുതി. ആശംസകള്‍.
ReplyDeleteഉദയപ്രഭന്‍ താങ്കളുടെ അഭിപ്രായത്തിന് നന്ദി
Deleteരണ്ജിതെട്ടാ കുറച്ചു അക്ഷരങ്ങള്‍ കൊണ്ട് നിങ്ങള്‍ ഹൃദയത്തെ തൊട്ടു ...
ReplyDeleteനല്ല മനസ്സുള്ളവര്‍ക്കെ ഇത്തരം കാഴ്ചകള്‍ കാണാനും പങ്കു വയ്ക്കാനും കഴിയൂ ....
ഗോപാ ഒരു പക്ഷേ കല്യാണത്തിനും മോന്‍റെ ജനനത്തിനും മുന്പ് ഇതൊരുപക്ഷേ ഇത്ര ഫീല്‍ ചെയുമായിരുന്നില്ല .....പക്ഷേ ജീവ്തത്തിന്റെ ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോള്‍ കാലം നമ്മുടെ സ്വഭാവത്തിലും കുറേയേറെ മാറ്റങ്ങള്‍ വരുത്തുന്നു....ആ കുട്ടിയുടെ വിഷമത്തെകാള്‍ ഒരു പക്ഷേ ആ അച്ചന്‍റെയും അമ്മയുടെയും നിസ്സഹായത ആയിരിക്കും എന്നെ കൂടുതല്‍ സ്പര്‍ശിച്ചത് . നന്ദി ഗോപാ
Deleteആ ഫീൽ ശരിക്കും ഫീൽ ചെയ്തു
ReplyDeleteതാങ്കളുടെ സമയത്തിനും ,വായനയ്ക്കും നന്ദി ...
Deleteനന്നായി എഴുതി രഞ്ജീത്. നന്ദി.
ReplyDelete@ Shashi Chirayil താങ്കളുടെ അഭിപ്രായത്തിന് നന്ദി
Delete