Wednesday, 24 July 2013

മുന്ജന്മത്തിലേക്കൊരു മടക്കയാത്ര- ഭാഗം 1




 ആദ്യമേ ഒരു കാര്യം പറയാം വായന കഴിയുമ്പോള്‍ ഇത് സത്യമാണോ ,ഇങ്ങിനെ നടക്കുമോ എന്നൊന്നും ചോദിച്ചു മെക്കിട്ടു കേറാന്‍ വരരുത്. . വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കുക ."വിശ്വസം അതല്ലേ എല്ലാം".

ഈ കഥയിലെ നായകന്‍ താരിക്ക് ,മുഴുവന്‍ പേര് താരിക്ക് എല്‍ഷിഹാവി ... ഈജിപ്ഷ്യന്‍ ആന്നു കഷി. താരിക്കിനെ കഴിഞ്ഞ എട്ട് വര്‍ഷം ആയി എനിക്ക് അറിയാം ,ഞങ്ങള്‍ ഒരു കമ്പനിയില്‍ ഒരുമിച്ച് മൂന്നു വര്‍ഷം വര്‍ക്ക് ചെയ്തവരാണ് : അന്ന് മുതലുള്ള ബന്ധം ഇന്നും തുടരുന്നു.
താരിക്കിന്‍റെ സഹോദരന്മാരും ,അമ്മാവനും ഒക്കെ ദുബായിലും ഷാര്‍ജയിലും നല്ലരീതിയില്‍ ബിസിനെസ് ചെയ്യുന്നവരാണ്.പലരെയും എനിക്ക് പരിചയവും ഉണ്ട്.

ഇന്ത്യയോട് വല്ലാത്ത ഒരു അടുപ്പം കാണിച്ചിരുന്ന ഒരാളാണ് താരിക്ക് . ഇന്ത്യയുടെ സംസ്കാരം ,ജനാധിപത്യം , തുടങ്ങിയവയെ കുറീച് പലപ്പോഴും വാചാലന്‍ ആകാറുണ്ട് അയാള്‍ .ചെറിയ ചെറിയ ഹിന്ദി വാക്കുകള്‍ പറയാനുള്ള ശ്രമവും എടക്കിടെ പുള്ളി നടത്താറുണ്ട്.

പഴയ കമ്പനി വിട്ടതിന് ശേഷം വല്ലപ്പോഴും താരിക്ക് വിളിക്കും . അങ്ങിനെ ഒരു ദിവസം താരിക്ക്  വിളിച്ചു : ഏതാണ്ട് ആറ് മാസം മുന്പ് ...പുള്ളിക്ക്  " പാസ്റ്റ് ലൈഫ് റിഗ്ഗ്രഷന്‍""""""""''  സത്യം ആണോ എന്ന് അറിയണം . ഞാന്‍ അത് കേട്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ താരിക്ക് തന്നെ വിശദീകരിച്ചു. അതൊരു ട്രീറ്റ്മെന്‍റ് ആണത്രെ ,ഹിപ്നോ തെറാപ്പിയിലൂടെ ഉപബോധ മനസ്സില്‍ ഉറങ്ങികിടക്കുന്ന മുന്‍ജന്‍മ്മ സ്മരണകളെ  ഉണര്‍ത്തി എടുക്കുന്ന ഒരു രീതി. ചില ഫോബിയകള്‍ ഇത്തരം ട്രീറ്റുട്മെന്‍റ്ലൂടെ മാറ്റാം എന്നും താരിക്ക് പറഞ്ഞു. പലപ്പോഴും മോഡേണ്‍ ട്രീറ്റ്മെന്‍റ് പരാജയപ്പെടുന്നിടത്ത് ,മനോരോഗ വിദ്ധദര്‍ ഇത്തരം രീതി അവലംബിക്കാറുണ്ട്. പിന്നെ താരിക്ക് കാര്യത്തിലേക്ക് കടന്നു . ഇങ്ങിനെ ,ഉപബോധ മനസ്സില്‍ നിന്നും മുന്‍ജന്‍മ്മ  ഓര്‍മ്മകള്‍ ഉണര്‍ത്തി എടുക്കുന്ന ഒരു അമേരിക്കകാരന്‍ സായിപ്പ് ദുബായില്‍ എത്തിയിട്ടുണ്ടു .താരിക്ക് ഒരു അപ്പോയിന്‍റ്മെന്‍റ് എടുത്തിട്ടുണ്ട് . ഞാന്‍ അതിനു കൂട്ട് പോകണം . അതാണ് ആവശ്യം .

വിക്കിപീഡിയ തപ്പി നോക്കിയപ്പോ പാസ്റ്റ് ലൈഫ് റിഗ്ഗ്രഷനെ കുറിച്  കണ്ടത് ഇതാണ്.

Past life regression is a technique that uses hypnosis to recover what practitioners believe are memories of past lives or incarnations, though others regard them as fantasies or delusions. Past life regression is typically undertaken either in pursuit of a spiritual experience, or in a psychotherapeutic setting. Most advocates loosely adhere to beliefs about reincarnation, though religious traditions that incorporate reincarnation generally do not include the idea of repressed memories of past lives.
The technique used during past life regression involves the subject answering a series of questions while hypnotized to reveal identity and events of alleged past lives, a method similar to that used in recovered memory therapy and one that similarly misrepresents memory as a faithful recording of previous events rather than a constructed set of recollections. The use of hypnosis and suggestive questions makes the subject particularly likely to hold distorted or false memories. The source of the memories is more 
സംഗതി കൊള്ളാം എന്നു തോന്നി 
ഏതായാലും അടുത്ത ആഴ്ച ജുമേറയിലെ ഒരു ആഡംബര വില്ലയില്‍ , ബെവന്‍ സ്മിത്ത് എന്ന വ്യക്തിയുടെ മുന്പില്‍ ഞങ്ങള്‍ എത്തി .

വെളുത്ത ജുബ്ബാ പൈജാമ ധരിച്ച ,വെളുത്ത താടിയും മുടിയും ഒക്കെ ആയി ഒരു സന്യാസിയെ പോലെ ഒരു മനുഷ്യന്‍ .സമയം ആയപ്പോള്‍ താരിക്കിനെ അകത്തെ ഒരു മുറിയിലേക്ക് വിളിച്ചു. അല്പം കഴിഞ്ഞു  എന്നെയും അകത്തേക്ക്  വിളിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു ,താങ്കളുടെ ഫ്രെന്‍ഡ്നു അല്പം ഭയം ഉണ്ട് . അതിനാല്‍ താങ്കള്‍ക്കും ഇവിടെ ഇരിക്കാം.

ഒരു ബെഡില്‍ താരിക്ക് കിടന്നു . സ്മിത്ത് സാവധാനം ഹിപ്നോസിസിന്‍റെ ആക്ഷന്‍ തുടങ്ങി .മെല്ലെ മെല്ലെ  സംസാരവും ആരംഭിച്ചു.... " റിലാക്സ്...റിലാക്സ്... മെല്ലെ മെല്ലെ  താരിക് ഒരു ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് ഞാന്‍ കണ്ടു. പിന്നെ സ്മിത്ത് വീണ്ടും പറഞ്ഞു തുടങ്ങി.

താരിക്ക് ...ഇപ്പോ ഒരു വെള്ളി വെളിച്ചം നിങ്ങളുടെ പാദത്തെ സ്പര്‍ശിക്കുന്നു ....അത് മെല്ലെ മുകളിലേക്കു പടരുന്നു. ഇപ്പോ നിങ്ങള്‍ പൂര്‍ണ്ണം ആയും ആ വെളിച്ചത്തില്‍ നിറഞ്ഞിരിക്കുന്നു .നിങ്ങളുടെ ശരീരത്തിനു ഇപ്പോ ഭാരം ഇല്ല . നിങ്ങള്‍ ഒരു എടനാഴിയില്‍ കൂടി നടക്കുകയാണ് .....അകലെ ഒരു വാതില്‍ കാണുന്നുണ്ട് ..അല്ലേ ?. (അപ്പോഴേക്കും ഏതാണ്ട് ഒരു മണികൂര്‍ ആയി കാണും.)
താരിക്ക് മെല്ലെ ചുണ്ടനക്കി " അതേ ..കാണാം ."
"ഒക്കെ  ... ആ വാതില്‍ തുറകൂ  ...നിങ്ങളുടെ മുന്‍ ജന്‍മ്മത്തിലേക്കുള്ള വാതില്‍ ആണത്". സ്മിത്ത് വീണ്ടും തുടങ്ങി ..." എന്താണ് നിങ്ങള്‍ കാണുന്നത് ?.. ഒരു സ്ഥലം? , ഒരു ജീവി? , ഒരു മനുഷ്യന്‍, ഒരു കെട്ടിടം ...പറയൂ.”
 താരിക്ക് മിണ്ടുന്നില്ല ... കുറച്ചു സമയത്തിന് ശേഷം താരിക്ക് മെല്ലെ പറഞ്ഞു "...ഒരു വീട് കാണുന്നു." സ്മിത്ത് - "ഒക്കെ എങ്ങിനെ ഉള്ള വീട് ?"
വീണ്ടും താരിക്ക് പറഞ്ഞു ...." ഒരു വലിയ വീട് , കൊട്ടാരം പോലെ , മാര്‍ബിളോ മറ്റോ ....അല്ല ... കൊട്ടാരം അല്ല ....ഹവേലി ..എന്ന് അവിടെ എഴുതിയിരിക്കുന്നു" .
 സ്മിത്ത് -"ഹവേലി ....ഒക്കെ ഏതാണ് രാജ്യം ? ഏത് ഭാഷയാണ് താങ്കള്‍ വായിച്ചത് ?"
താരിക്ക്  -" ഹിന്ദി....അത് ഇന്ത്യയാണ് ..."
സ്മിത്ത്  -" ഗുഡ് ,താങ്കള്‍ അപ്പോ ഇന്ത്യ യില്‍ ആണ് . എവിടെ ?"
താരിക്ക് - "അറിയില്ല , മലകള്‍ നിറഞ്ഞ സ്ഥലം ,... മഞ്ഞു മൂടിയ മലകള്‍ ,അവക്കിടയിലൂടെ റോഡുകള്‍ ..".
സ്മിത്ത് - "ആളുകളെ കാണുന്നില്ലേ ? ..നോക്കൂ ... അവരുടെ കാലുകളിലെ ചെരിപ്പു നോക്കൂ ...പിന്നെ മെല്ലെ മുകളിലേക്കു നോക്കൂ.?"
താരിക് - "ഒരാളെ കാണുന്നു ...ഒരു വലിയ കസേരയില്‍ ഇരിക്കുന്നു ....തലയില്‍ കെട്ടിയിരിക്കുന്നു ,ചുവന്ന ഒരു ഡ്രസ് ....ഷെര്‍വാണി എന്ന് പറയും ...അഗ്രം വളഞ്ഞ ഒരു ഷൂ ..."
സ്മിത്ത് - "യെസ്... ഒരു രാജാവ്? രാജകുമാരന്‍ ? അല്ലേ ? കൂടെ ആരുണ്ട് ?"
താരിക് - "രാജാവ് ..അല്ല ..കാന്‍വാര്‍ ..അതാണ് പേര് ....കാന്‍വാര്‍ രാജേന്ദര്‍ സിംഗ് ..."
സ്മിത്ത് - "ശരി ...ഏതാണ്   രാജ്യം    പറയൂ ..."
താരിക്- "അറിയില്ല ,പക്ഷേ ഒരു കല്യാണം കാണാം ....അടുത്തു ഒരു പെണ്കുട്ടി ,വധുവാണ്. ചുവന്ന സാരീ....അഗ്നി കുണ്ഡം  ഒക്കെ കാണാം .പിന്നെ ഒരു ചുവന്ന കാര്‍ ..വലുതാണ് ..പഴയ മോഡല്‍ ..അതില്‍ കയറി പോകുന്നു ....പിന്നെ ...പിന്നെ   ..".താരിക് നിറുത്തി .
സ്മിത്ത് -"പറയൂ ..എന്തു പറ്റി ? കാറില്‍ കയറി പോയിട്ടു ?"

താരിക്ക് - "കാര്‍ അപകടം ...കൊക്കയിലേക്ക് മറിഞ്ഞു ,മരത്തില്‍ ഇടിച്ചു ....
കാര്‍ തകര്‍ന്നു  പോയി .കല്യാണം കഴിഞ്ഞു പത്തു ദിവസം കഴിഞ്ഞപ്പോ...".

"പിന്നെ കാണാം ശവസംസ്കാരം . ചിത ഒക്കെ കൂട്ടി ...എല്ലാവരും വെള്ള വസ്ത്രം ധരിച്ചു ...പക്ഷേ ഭാര്യ ഇല്ല...കാണുന്നില്ല ...." അവള്‍ക്ക് എന്തു പറ്റി? അറിയില്ല ..കാറില്‍ ഉണ്ടായിരുന്നോ ? അറിയില്ല ".താരിക്കിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകാന്‍ തുടങ്ങി . പിന്നെ  താരിക്ക് ഒന്നും പറഞ്ഞില്ല ..
സ്മിത്ത് എത്ര ചോദിച്ചിട്ടും താരിക്ക് മിണ്ടിയില്ല.

സ്മിത്ത് മെല്ലെ താരിക്കിനെ ഉണര്‍ത്തി . പറഞ്ഞ കാര്യങ്ങള്‍ റിക്കോര്‍ഡ് ചെയ്ത സി‌ഡി പ്ലേ ചെയ്തു . താരിക്കിന് അത്ഭുതം... ഇതൊക്കെ താന്‍ തന്നെ പറഞ്ഞതാണോ എന്ന് .

സ്മിത്ത്  വിശദീകരിച്ചു ..ഒരുപാട് ജന്‍മങ്ങളുടെ ഓര്‍മ്മകള്‍ നമ്മുടെ ഉപബോധ മനസ്സില്‍  ഉണ്ട് . അവയെ നമുക്ക് ഉണര്‍ത്തി എടുക്കാം. ചിലര്‍ക്ക് ജന്മനാ ഈ കഴിവ് കിട്ടുന്നു . കുട്ടികള്‍ക്കു  7 വയസ്സു വരെ ഈ ഓര്മ്മ കള്‍  സജീവം ആയിരിക്കും. പിന്നെ അത് മെല്ലെ ഉപബോധ മനസ്സില്‍ മറയും .

ഇന്ന് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകരുടെ ഇഷ്ടവിഷയങ്ങളിലോന്നാണ് പാസ്റ്റ് ലൈഫ് റിഗ്രഷന്‍ തെറാപ്പി എന്നതും, അത് മനശാസ്ത്ര ചികിത്സാ രംഗത്ത് വന്‍ തോതില്‍ ഉപയോഗപ്പെടുത്തി വരുന്നു . പൂര്‍വ ജന്മ സ്മരണകള്‍ ഉണ്ടെന്നു അവകാശപ്പെടുന്ന ഒട്ടനവധി സംഭവങ്ങള്‍ ആധുനിക പഠനങ്ങള്‍ക്ക് വിഷയമാക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പല കേസുകളും ശാസ്ത്രജ്ഞന്മാര്‍ക്ക് മുന്നില്‍ ഇന്നും പ്രഹേളികകളായി നിലനില്‍ക്കുന്നു. തന്‍റെ വിശ്വാസങ്ങള്‍ തിരുത്തേണ്ടി വരും എന്നതുകൊണ്ട്‌ മാത്രം അങ്ങനെയൊന്ന് ഇല്ല എന്ന് പറയാന്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭര്‍ ഇന്ന് തയ്യാറല്ല.ക്വാണ്ടം ഫിസിക്സിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്ക് മുതല്‍ ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിലെ ശാസ്ത്രജ്ഞര്‍ വരെയുള്ളവര്‍, ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും കേവലം ചൈതന്യ സംഘാതങ്ങള്‍ ആണെന്ന് സമര്‍ഥിക്കുന്നു. അതിവിശാലമായ സമുദ്രത്തില്‍ ഒഴുകി നടക്കുന്ന ഐസു കട്ടകളെപ്പോലെ, അനന്തമായ ചൈതന്യ സമുദ്രത്തില്‍ വിഹരിക്കുന്ന ചൈതന്യ വസ്തുക്കളാണ് എല്ലാം എന്ന തിരിച്ചറിവിലേക്ക് ശാസ്ത്രം മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്നു.അതായത് ആത്മാവ് എന്ന എനര്‍ജി ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല ,പുതുതായി ഉണ്ടാവുന്നും ഇല്ല .അത് ഒരു രൂപത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറികൊണ്ടേ ഇരിക്കുന്നു .
ഇവിടെ ദേഹം വെടിയുന്ന ഒരു ആത്മാവിന്നു ഈ പ്രപഞ്ചത്തില്‍ എവിടെ വേണമെങ്കിലും എത്താനും ജന്മം എടുക്കുവാനും കഴിയും. അതിനു ദൂരമോ ,സ്ഥലമോ ,കാലമോ പ്രശ്നം അല്ല.

നിങ്ങളുടെ മുന്‍ജന്‍മ്മത്തിലെ   ഭാര്യക്ക് എന്തു സംഭവിച്ചു എന്നതാണു നിങ്ങളുടെ പ്രശ്നം. ആ ചോദ്യം ഈ ജന്മത്തിലും നിങ്ങളെ പിന്തുടരുന്നു .അത് നിങ്ങളുടെ പ്രവര്‍ത്തികളില്‍ ആലസ്യം ഉണ്ടാക്കുന്നു .ഈ ജന്മത്തിലെ ഭാര്യയെ മനസ്സ് തുറന്നു സ്നേഹിക്കാന്‍ പോലും അത് തടസ്സമാകുന്നു . ഇതിന് പ്രതിവിധി നിങ്ങള്‍ തന്നെ കണ്ടെത്തണം .ഏതായലും അടുത്ത പ്രാവിശ്യം ഒന്നു കൂടി ശ്രമിക്കാം....

ആ സംഭവം അങ്ങിനെ കഴിഞ്ഞു . ഏതാനും ദിവസങ്ങള്‍ക്ക് ശേഷം താരിക്കിന്‍റെ സഹോദരന്‍ ഇമാദ് എന്നെ വിളിച്ചു ...

ഒന്നു കാണണം എന്നു ഇമാദ് പറഞ്ഞ പ്രകാരം ഷാര്‍ജയിലെ ഒരു ഷോപ്പിങ് മാളിലെ ഫുഡ് കോര്‍ട്ടില്‍ ഞങ്ങള്‍ കണ്ടു. മുഖവുര കൂടാതെ ഇമാദ് കാര്യത്തിലേക്ക് കടന്നു ."കഴിഞ്ഞ ദിവസം എവിടെയാണ് നിങ്ങള്‍ പോയത് ? അതിനു ശേഷം താരിക്കിന് കാര്യമായ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട് .ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണരുന്നു ,ഹിന്ദിയില്‍ എന്തൊക്കയോ പുലമ്പു ന്നു ..ചില സമയത്ത് ആരെയും തിരിച്ചറിയുന്നില്ല . ഭക്ഷ്ണം പിടിക്കുന്നില്ല , ആകപ്പാടെ പ്രശ്നം".ഞാന്‍ കാര്യം തുറന്നു പറഞ്ഞു .കാര്യം അറിഞപ്പോള്‍  ഇമാദിന്‍റെ മുഖ്ം ചുവന്നു ." ഹീ ഇസ് മാഡ്, ഞങ്ങള്‍ പുനര്‍ജമ്മത്തിലൊന്നും വിശ്വസിക്കുന്നവരല്ല ..ഇതിപ്പോ ആരോട് പറയും . മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവനു മാത്രം അല്ല ,കൂട്ട് പോയ നിനക്കും കിട്ടും., ശരി നീ ആരോടും പറയേണ്ട ,ഞാന്‍ നോക്കട്ടെ ..
പിന്നെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല .ഞാന്‍ വിളിക്കാനും പോയില്ല . തന്നെ മാറിയോ , മരുന്ന് കഴിച്ചു മാറിയോ എന്നൊന്നും തിരക്കാനും പോയില്ല.

ഒരുമാസത്തിന് മുന്പ് താരിക്കിന്റെ ഒരു കോള്‍ .... എടുക്കണോ വേണ്ടയോ എന്ന സംശയം കാരണം എടുക്കാന്‍ പോയില്ല.തിരിച്ചു വിളിച്ചും ഇല്ല. ഏതാണ്ട് അര മണികൂറിന് ശേഷം വീണ്ടും വിളി .ഇത്തവണ അറ്റെന്‍ഡ് ചെയ്തു .കാര്യം ഇത്രയേ ഉള്ളൂ ...പുള്ളിക്ക് ഇന്ത്യയിലേക്ക് പോകണം ,വിസ ശരിയാക്കണം കൂടെപ്പോകുകയും വേണം.ഇന്ത്യ യില്‍ എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ... ,"ഹിമാചല്‍പ്രദേശിലെ   ഡെറാഡൂണ്‍ .   .ഇവനീ സ്ഥലങ്ങള്‍ ഒക്കെ എങ്ങിനെ അറിയാം ? എന്ന ഒരു അതിശയം തോന്നി എങ്കിലും ,യാത്ര തീരുമാനിച്ചു കഴിഞ്ഞു.."ഗംഗ ഹവേലി" എന്ന ഹെരിട്ഏജ് ഹോട്ടലില്‍ തന്നെ താമസിക്കണം എന്നു നിര്‍ബന്ധം പറഞ്ഞതിനാല്‍  അവിടെ തന്നെ ഇന്‍റര്‍നെറ്റ് വഴി  റൂമും ബുക്ക് ചെയ്തു.

ദുബൈ- ഡെല്‍ഹി യാത്രയില്‍ താരിക് നിശബ്ദനായിരുന്നു ,അക്ഷമനായിരുന്നു എന്നു തോന്നി .ഞാനും ഒന്നും സംസാരിക്കാന്‍ പോയില്ല. എന്നാല്‍ ഡെല്‍ഹിയില്‍ വിമാനം ഇറങ്ങിയതില്‍ പിന്നെ താരിക്കിന്റെ സ്വഭാവം മാറി. അയാള്‍ സന്തോഷവാനായി കാണപ്പെട്ടു .വല്ലാത്ത ഒരു ആഹ്ലാദം അയാളില്‍ നിറഞ്ഞു നില്‍ക്കുന്ന പോലെ. ഒരുപാട് നാളുകള്‍ക്ക് ശേഷം വീട്ടിലേക്കെത്തുന്ന ഒരു ഭാവം .

ഡെല്‍ഹിയില്‍ നിന്നും ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ട്ലേക്കുള്ള  കണക്ഷന്‍ ഫ്ലൈറ്റില്‍ വെച്ച് താരിക്ക് മനസ്സ് തുറന്നു .ചൈനയിലേക്കുള്ള ബിസ്സിനസ് യാത്ര എന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത് .ഈ ഡെറാഡൂണ്‍ എങ്ങിനെ കണ്ടെത്തി എന്ന ചോദ്യത്തിന്  താരിക്ക് വിശദീകരിച്ചതിങ്ങിനെ " അന്നത്തെ പാസ്റ്റ് ലൈഫ് റിഗ്ഗ്രഷനു ശേഷം ഒരു വല്ലാത്ത മാനസ്സിക അവസ്ഥയില്‍ ആയിരുന്നു .ചില സ്വപനങ്ങള്‍ ആയിരുന്നു തുടക്കത്തില്‍ ,പിന്നെ പിന്നെ ഉണര്‍ന്നിരിക്കുമ്പോളും അവ കണ്ടു തുടങ്ങി ..ചില സ്ഥലങ്ങള്‍ , ചില ആളുകള്‍ ഒക്കെ കാണാന്‍ തുടങ്ങി .ഒരു സ്ത്രീയെ എപ്പോഴും കാണുന്നു ,മനസ്സ് കൈ മോശം വരുന്നു എന്നു തോന്നിയ സമയത്ത് വീട്ടുകാര്‍ ഇടപെട്ട് സൈക്യാട്രിസ്റ്റിനെ കാണിക്കുന്നത് ."മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി ഡിസ് ഓര്‍ഡര്‍ എന്നൊക്കെ പറഞ്ഞു കുറെ മരുന്നും ,കൌണ്‍സിലിങ്ങും ഒക്കെ കഴിഞ്ഞപ്പോള്‍ ഒക്കെ മാറി എന്നു വീട്ടുകാര്‍ വിശ്വസിച്ചു .പക്ഷേ  സ്വപ്നങ്ങള്‍ വിട്ടില്ല ,അവ തുടര്‍ന്നു കൊണ്ടേ ഇരുന്നു .താന്‍ കഴിഞ്ഞ ജന്മത്തില്‍ ജീവിച്ച സ്ഥലം ഡെറാഡൂനിനടുത്തുള്ള ഒരു പഴയ നാട്ടുരാജ്യം ആണെന്നും ,അവിടുത്തെ രാജകുടുംബത്തിലെ അംഗം ആയിരുന്നു എന്നും .വിവാഹത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഒരു അപകടത്തില്‍ മരിച്ചു എന്നും ,സ്വപങ്ങളിലൂടെ താരിക്ക്  അറിഞ്ഞു  മാത്രമല്ല  താന്‍  അത് വിശ്വസിക്കുന്നു എന്നും  താരിക്ക് എന്നോടു പറഞ്ഞു .അതിന്‍റെ സത്യാവസ്ഥ അറിയണം .തന്‍റെ മനസ്സ് അസ്വസ്ഥമാക്കുന്ന ആ സ്ത്രീ തന്‍റെ ഭാര്യ ആയിരുന്നിരിക്കാം ..അവള്‍ക്കെന്തു സംഭവിച്ചു എന്നറിയുകയാണ് പ്രധാനം. അല്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ മനസ്സമാധാനം ഉണ്ടാവില്ല ......താരിക്ക് തുടര്‍ന്നു.... ഞങ്ങളുടെ വിമാനം ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുവാനുള്ള പൈലറ്റിന്റെ അനൌണ്‍സ്മെന്‍റ് അപ്പോള്‍ കേട്ടു തുടങ്ങി .....

പക്ഷേ സത്യത്തില്‍ ,ഇനി ഞാന്‍ കാണാനും അനുഭവിക്കാനും പോകുന്ന ,അസാധാരണവും ,അതിശയകരവും ആയ പ്രപഞ്ച രഹസ്യത്തിന്‍റെ നേര്‍ കാഴ്ചയുടെ അനൌണ്‍സ്മെന്‍റ് ആയിരുന്നോ അത് ? .

ഇപ്പോള്‍ ഇത്ര മാത്രം ......രണ്ടാം ഭാഗം   കുറച്ചു ദിവസങ്ങള്‍ക്ക്  ശേഷം .......കാത്തിരിക്കുമല്ലോ?.....













17 comments:

  1. നല്ല അവതരണം ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു ...

    ReplyDelete
  2. നന്ദി സാക്കീര്‍ തീര്‍ച്ചയായും ...

    ReplyDelete
  3. കാത്തിരിക്കുന്നു ...

    ReplyDelete
  4. നല്ല അവതരണം

    ReplyDelete
  5. Very interesting
    waiting for the second part

    ReplyDelete
  6. സസ്പെന്‍സ് ഉണ്ടല്ലോ ദെന്‍ കാത്തിരിക്കാം..

    ReplyDelete
  7. രണ്ടാം ഭാഗം എഴുതൂ

    ReplyDelete
    Replies
    1. എഴുതാം...കുറച്ചു ദിവസം കൂടി തരണം

      Delete
  8. നന്നായി അവതരിപ്പിച്ചു രഞ്ജിത്ത്, ഇതിനെ കുറിച്ച് (പാസ്റ്റ് ലൈഫ് സെര്‍ച്ച്‌) നെ കുറിച്ച് പ്രശസ്തമായ ഒന്ന് രണ്ടു ബുക്കുകള്‍ ഉണ്ട് -Brian Weiss ന്റെ. Many lives, many masters, ഒണ്‍ലി ലവ് ഈസ്‌ ഹീല്‍ ഇതൊക്കെ അതില്‍ പ്രധാനം. പുള്ളി ഒരു മനശാസ്ത്രന്ജ ഡോക്ടര്‍ ആണ്.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു (സസ്പെന്‍സില്‍ കൊണ്ട് നിര്‍ത്തിയില്ലേ.... ) ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്യാമ ..ബ്രിയാന്‍ വെയിസ്സ്ന്റ്റെ ബുക്സ് വായിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ u tube ഇല്‍ കുറെ vedios കണ്ടിട്ടുണ്ട് .ബുക്സ് റിവ്യു വായിച്ചിട്ടുണ്ട് .same soul many bodies എന്ന ബുക്ക്ഉം ബ്രിയാന്‍ വെയിസ്സ്ന്റ്റെ അല്ലേ .നന്ദി

      Delete
    2. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സബ്ജെക്റ്റ് ഇതാണ് ..പുനർജന്മത്തെക്കുറിച്ചു അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ..മുകളിൽ ശ്യാമ സൂചിപ്പിച്ച many lives many masters ,same soul many bodies ഈ പുസ്തകങ്ങൾ എന്റെ അടുത്തുണ്ട് .. നമ്മുടെ നാട്ടിൽ ഉണ്ടായ ഒരു സംഭവം എങ്കിലും ഒന്ന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. രഞ്ജിത് വളരെ മനോഹരമായി തന്നെ എഴുതിക്കൊണ്ടിരിക്കുന്നു .അടുത്ത ഭാഗത്തിനായി ഉദ്വേഗത്തോടെ കാത്തിരിക്കുന്നു .

      Delete
    3. neelina നമ്മുടെ നാട്ടില്‍ എന്നു പറഞ്ഞാല്‍ കേരളത്തില്‍ ഉണ്ടോ എന്നറിയില്ല പക്ഷേ ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട് .പക്ഷേ പലതും മള്‍ടിപ്പില്‍ പേര്‍സണാലിറ്റി ഡിസൊര്‍ഡര്‍ എന്ന ഗണത്തില്‍പെടുത്തി രോഗമായി കണക്കാക്കിയതിനാല്‍ അതിന്‍റെ നിജസ്ഥിതി അറിയാന്‍ ആരും ശ്രമിച്ചിട്ടില്ല എന്നതാണു സത്യം.

      Delete
  9. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete