Sunday 29 May 2011

ഉണ്ണികുട്ടെന്‍റെ വിഷു


ഉണ്ണികുട്ടന്‍റെ  വിഷു


നാളെയാണ് വിഷു, സന്ധ്യ ആയപ്പോളേക്കും  അടുത്ത  വീടുകളിലെല്ലാം പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കേട്ടുതുടങ്ങി.ഉണ്ണികുട്ടന്‍ മെല്ലെ വരാന്തയില്‍  ഇറങ്ങി നിന്നു .രാജുവിന്റെയും,നിഷകുട്ടിയുടെയും ഒക്കെ വീട്ടില്‍ നിന്നും പടക്കങ്ങ ളുടയും പൂത്തിരികളുടെയും ശബ്ദവും വെട്ടവും ഒക്കെ കേള്‍ക്കുന്നുണ്ട്.

ഉണ്ണികുട്ടന്‍ വരാന്തയുടെ അരഭിത്തിയില്‍ കയറിനിന്നു.അവിടെ നിന്നാല്‍ നിഷകുട്ടിയുടെ വീട് ശരിക്കും കാണാം .അവിടെ എല്ലാവരും മുറ്റത്തുണ്ട്,നിഷകുട്ടിയുടെ അച്ഛന്‍ പടക്കങ്ങള്‍ കത്തിക്കുന്നു ,അമ്മയും ചേട്ടനും എല്ലാവരും മുറ്റത്തുണ്ട് .നിഷകുട്ടി യുടെ അച്ഛന്‍ അവളെ എടുത്തു പിടിച്ചുകൊണ്ടു പൂത്തിരി കത്തിക്കുന്നു. രാജുവിന്റെ വീട്ടിലും നിറയെ ആളുണ്ട്,വല്ലാത്ത ബഹളം കേള്‍ക്കാം.തന്‍റെ വീട്ടില്‍ മാത്രം ഒന്നുമില്ല, വല്ലാത്ത നിശബ്ദ്ത മാത്രം. ഉണികുട്ടന്സങ്കടം വന്നു. കഴിഞ്ഞ വിഷു വിന് ഏറ്റവും കൂട്തല്‍ പടക്കം പൊട്ടിച്ചത് താനായിരുന്നു,രാജുവും നിഷകുട്ടി യും ഒക്കെ ഈവിടയാണ് പടക്കം പൊട്ടിച്ച് കളിച്ചത്.അന്ന് അച്ഛനായിരുന്നു നിറയെ പടക്കം വാങ്ങിയത്.എന്തല്ലാം തരം പടക്കം അന്ന് അച്ഛന്‍ കൊണ്ടുവന്നു .അവസാനം മുത്തച്ഛന്‍ വഴക്ക്പറഞ്ഞപ്പോള്‍ ആണ് നിര്‍ത്തിയത്.

നിഷകുട്ടി യും രാജുവും ഒക്കെ വന്നു രാവിലെ വിളിച്ചതാണ്,പക്ഷേ ഉണ്ണി പോയില്ല.അച്ഛന്‍ നില്ലാതെ  ഒരു രസവും ഇല്ല

ഉണ്ണികുട്ടന്‍ പതുക്കെ അകത്തേക്ക്  നടന്നു , മുത്തച്ഛന്‍ ചാര്കസരയില്‍ കണ്ണടച്ച് കിടക്കുന്നു .മുത്തശ്ശി പതിവ് പോലെ പൂജാ മുറിയില്‍ ആണ്.ഉണ്ണി പതുക്കെ അടുക്കളയിലേക്ക് നടന്നു ,അമ്മ അവിടെ ഈല്ല,   ,ബെഡ്റൂമില്‍ നോക്കി,   അമ്മ അച്ഛന്‍ടെ ഫോട്ടോ നോക്കിയിരിക്കുകയാണെന്ന് തോന്നുന്നു. എടക്കിടക്ക് കണ്ണു തുടക്കുന്നുണ്ട്.അമ്മ ഇപ്പോ    ഇങിനെ ആണ്,എപ്പോളും കരച്ചില്‍ തന്നെ .ആര്ങിലും അച്ഛന്‍ ടെ കാര്യം പറഞ്ഞാല്‍ മതി !!!ഉണ്ണികുട്ടന്‍ നും സങ്കടം വന്നു. "അമ്മേ , എന്തിനാ അമ്മ കരയുന്നെ",അമ്മ അവനെ ചേര്‍ത്ത് പിടിച്ചു."ഒന്നും ഇല്ല കുട്ടാ,അമ്മയുടെ കണ്ണില്‍ പൊടി പോയതാ" പക്ഷേ ഉണ്ണികുട്ടന്‍നു അറിയാം അതല്ല കാരണം എന്ന്

ഉണ്ണികുട്ടന്‍ ന്റ്റെ അച്ഛനെ കൊള്ളക്കാര് പിടിച്ചോണ്ട് പോയി എന്നാണ് നിഷകുട്ടി പറഞ്ഞത് ,അവളുടെ അച്ഛന്‍ അമ്മയോട് പറയുന്നതു അവള്‍ കേട്ടതാന്ണു,കൊറേ കാശ് കൊടുത്താലേ അവര്‍ അച്ഛനെ വീടു......സര്‍ക്കാര്‍ ആണത്രേ കാശ് കൊടുക്കേണ്ടത്,അത്രേ കാശ് സര്‍കാരിന്റെ കയ്യില്‍ ഇല്ലത്രേ. കാശ് കൊടുത്തില്ലെങ്ങില്‍ അച്ഛനെ അവര്‍ കൊന്നു കളയുമെന്ന് നിഷകുട്ടി യുടെ അച്ഛന്‍ പറഞ്ഞത്രേ !!!
ഉണ്ണികുട്ടന്‍ അന്ന്  നാണയങ്ങള്‍ നിറച്ച കുടുക്ക പൊട്ടിച്ച് മുത്തച്ഛന് കൊടുത്തതാണ്,പക്ഷേ ആ കാശ്ഒന്നും പോരത്രേ!!!!

 ഉണ്ണികുട്ടന്‍ന്റ്റെ അച്ഛന്‍ വലിയ കപ്പല്‍ ഓടിയ്ക്കുന്ന ആളാണ്   ,ക്യാപ്റ്റന്‍  .  സാധനങ്ങള്‍ ഒക്കെ കേറ്റി പോകുന്ന വലിയ കപ്പല്‍ആണ്  അച്ഛന്‍ ഓടിക്കുന്നത്. ഒരു പ്രാവിശ്യെം പോയാല്‍ പിന്നെ കുറെ നാള്  കഴിഞ്ഞേ അച്ഛന്‍ വരൂ. വന്നാല്‍ പിന്നെ വീട്ടില്‍ ഉത്സവമാണ്

അതിന്നും മുന്നേ അച്ചന്റെ ഫോണ്‍ വരും ,ഉണ്ണികുട്ടന്‍നു  എന്തൊക്കെയാണ് വേണ്ടതെന്നു ചോദിക്കാന്‍ ......ആ ഫോണ്‍ വരുമ്പോള്‍ ഉണ്ണിക്ക് അറിയാം നീട്ടിയുള്ള എസ്‌ടി‌ഡി റിങ്ങ്!!!!!ഉണ്ണി ചാടി എടുക്കാറുള്ള ഒരേ ഒരു കോള്‍ ആണ് അത് .അപ്പുറത്ത് നിന്നും അച്ചന്റെ ഉണ്ണികൂട്ടാ എന്ന വി ളീ കേള്‍കുമ്പോള്‍ സ്വര്‍ഗം കിട്ടിയതു പോലെ ഉണ്ണി ക്കു തോന്നും .കഴിഞ്ഞ വിഷു കഴിഞ്ഞു അച്ഛന്‍ പോയപ്പോള്‍ ഉണ്ണികുട്ടന്‍ നു വല്ലാത്ത സങ്കടം വന്നു .ഉണ്ണി അന്ന് ഒരുപാട് കരഞ്ഞു. അച്ഛന്‍റെ കാര്‍ വളവ് തിരിഞ്ഞു പോകുന്നത് വരെ ഉണ്ണികുട്ടന്‍ നോക്കി നിന്നു..................

(തുടരും)
.....................................................................................................................................................................

ഉണ്ണി കുട്ടന് വല്ലാതെ ബോറടിച്ചു തുടങ്ങി.അവന്‍ ടി‌വി യുടെ റിമോട്ട്  എടുത്തു,"എവീടെ ആണാവോ ടോമും ജെറിയും?"  വെറുതെ ചാനല്‍ ഒന്നൊന്നായി മാറ്റികൊണ്ടു ഉണ്ണി സോഫ യില്‍ ഇരുന്നു.
പെട്ടെന്ന് ഉണ്ണി ഞെട്ടി,അത് അച്ചന്‍റെ ഫോട്ടോ അല്ലേ  ടി‌വി യില്‍  ,എന്താ പറയുന്നത്?, ഉണ്ണി ക്കു മനസ്സിലായില്ല." അമ്മയെ വിളിക്കാം"..... ഉണ്ണി നീട്ടി വിളിച്ചു " അമ്മേ,ഇതാ അച്ഛന്‍ ടി‌വി യില്‍...ഓടി വാ ..."

അമ്മയും,മുത്തച്ഛനും,മുത്തശ്ശിയും  മുറിയിലേക്ക് ഓടി വരുന്നത് ഉണ്ണി കണ്ടു....മുത്തച്ഛന്‍ മലയാളം വാര്ത്ത ചാനല്‍ ഇടുന്നതും  കണ്ടു ..അതാ അച്ഛന്‍ ടി‌വി യില്‍ ,വാര്‍ത്ത വായിക്കുന്ന അങ്കിള്‍ പറയുന്നത് ഉണ്ണി കേട്ടു " ഒരു വര്‍ഷം മുന്‍പ് സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടികൊണ്ട് പോയ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ വിട്ടയച്ചു .ക്യാപ്റ്റന്‍ രവി മേനോന്‍ ഉള്‍പ്പെടെ 16 ഓളം മലയാളികള്‍ കപ്പല്‍ ജീവനക്കാരായി ഉണ്ടായിരുന്നു. ഇവര്‍ മൊഗദിഷുവില്‍ നിന്നും കറാച്ചിയില്‍ എത്തിയ ഇവര്‍ ഇന്നു രാത്രി ദുബായില്‍ എത്തും. കൊള്ളക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍  ഒരു വര്‍ഷം ആയി ബന്ധികള്‍ ആക്കപ്പെട്ട ഇവരെ വിട്ടുകിട്ടിയത് പാകിസ്ഥാനിലെ ഒരു ട്രസ്ട് കൊള്ളക്കാര്‍ അവ്ശ്യപ്പെട്ട പണം നല്‍കിയതിനു ശേഷ്ം ആണ്.
കറാച്ചിയില്‍ നിന്നും ഇന്നു രാത്രി ദുബൈയില്‍ എത്തുന്ന എല്ലാ മലയാളികളെയും വിഷു പുലരിയില്‍ കേരളത്തില്‍ എത്തിക്കുംക്കും എന്ന് വ്യോമയാനമന്ത്രി ഉറപ്പ് നല്‍കി"!!!!

"140 ലക്ഷം കോടി ഒക്കെ മന്ത്രിമാര്‍ കൊള്ള അടിക്കുന്ന ഒരു നാട്ടിലെ  പൌരന്മാരെ വിട്ടു കിട്ടാനുള്ള 12 കോടി കൊടുക്കാന്‍' ഒരു അന്യ രാജ്യം വേണ്ടി വന്നു "!!! മുത്തച്ഛന്‍ പറയുന്നതു ഉണ്ണി കുട്ടന്‍ കേട്ടു. പക്ഷേ അവന് അതൊന്നും മനസ്സിലായില്ല.ഒന്നു മാത്രം മനസ്സിലായി അച്ഛന്‍ വരുന്നുണ്ട്

പെട്ടെന്ന്  അതാ ഫോണ്‍ന്റെ ആ നീണ്ട റിങ്ങ് ....,ഒരു വര്‍ഷം ആയി കാത്തിരുന്ന ആ കോള്‍ ... ഉണ്ണി ചാടി ആ ഫോണ്‍ എടുത്തു... അപ്പുറത്ത് നിന്നും ആ ശബ്ദം ഉണ്ണി കേട്ടു  " ഉണ്ണി കുട്ടാ, മോന് അച്ചനെന്താ കൊണ്ടുവരേണ്ടത്?".




സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലില്‍ നിന്നും ,പത്തു മാസത്തിനു ശേഷം മോചിതനായി ഇന്നു രാവിലെ ഡെല്‍ഹി എയര്‍പോര്‍ട്ട്ഇല്‍  എത്തിയ കപ്പല്‍ ജീവനക്കാരന്‍ കാത്തു നിന്നിരുന്ന  മകനോടൊപ്പം


സമര്‍പ്പണം: സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടികൊണ്ട് പോയ കപ്പലുകളിലെ എല്ലാ ഇന്ത്യ ക്കാര്‍ക്കും,(എല്ലാ രാജ്യക്കാര്‍ക്കും)
























1 comment: