പുഷ്പന്‍
ചേട്ടന്റ്റെ സൌദി കഥ വായിച്ചല്ലോ? (ശ്രീ
കൃഷ്ണനെന്തേ നീല നിറം).
പോലീസ് സ്റ്റേഷന്‍ല്‍ വച്ച് മറന്നു പോയ ശ്രീ കൃഷ്ണന്‍റെ ഫോട്ടോയും കൊണ്ട് വന്നതായിരുന്നു പോലീസ്കാര്‍ .ഇനി പുഷ്പന്‍ ചേട്ടന്‍ പറഞ്ഞ ഒരു ചെറിയ സംഭവം
*******************************
പുഷ്പന്‍ ചേട്ടന്‍ ചായ കുടിക്കാറില്ല. പൊടി കട്ടനെ കുടിക്കൂ. ടീ ബാഗ് കാണുന്നതെ പുള്ളിക്കാരന് അലര്‍ജിയാണ്.പക്ഷേ മുന്‍പ് പുഷ്പന്‍ ചേട്ടന്‍ ലിപ്ടെന്‍ ചായയെ കുടിച്ചിരുന്നുള്ളൂ ഒരിക്കല്‍ ചേട്ടന്‍ അതിന്റെ കാരണം പറഞ്ഞു. പുഷ്പന്‍ ചേട്ടന്‍റെ ഭാക്ഷയില്‍ പറഞ്ഞാല്‍" ദാരുണമായ ആ സംഭവ കഥ" ഇങ്ങിനെ.
പത്തോ പതിനഞ്ചോ വര്‍ഷം മുന്പു ചേട്ടന്‍ അജ്മാനില്‍ ജോലി ചെയ്യുന്ന കാലം.കമ്പനിക്കു തൊട്ടടുത്ത് താമസം ..കമ്പനിക്കു സമീപം കൊണ്ടോട്ടികാരന്‍ മൂസ്സ നടത്തുന്ന ഒരു ചായകട ഉണ്ടായിരുന്നു.പണികഴിഞ്ഞു വന്നാല്‍ അവിടെ ഇരുന്നു ഒരു ലിപ്ടെന്‍ ചായയും കുടിച്ച് ,പത്രം നോക്കി ,സൊറ പറഞ്ഞിരിക്കുന്നത് പുഷ്പന്‍ ചേട്ടന്‍റെ പതിവ് പരിപാടി ആയിരുന്നു.ഈ കടക്ക് പുറകില്‍ ആയിരുന്നു കമ്പനിയുടെ അക്കൊമോഡേഷന്‍ .തൊട്ടടുത്ത മുറിയില്‍ രണ്ടു മൂന്ന് ബംഗാളികള്‍ ആയിരുന്നു താമസം.
ഈ ബംഗാളികളില്‍ ഒരുവനായിരുന്നു സുലൈമാന്‍ ,കുടുംബ സ്നേഹമുള്ള ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു സുലൈമാന്‍ .ഇയാള്‍ തന്‍റെ സഹോദരന്മാരെ ഒക്കെ ഗള്‍ഫിലേക്ക് കൊണ്ട് വന്നിരുന്നു.അവസാനം ഏറ്റവും ഇളയ സഹോദരനെയും സുലൈമാന്‍ കൊണ്ട് വന്നു.ഷരീഫ് എന്നായിരുന്നു ഇയാളുടെ പേര്. വന്നിട്ട് ഒരു മാസം പോലും ആകാത്ത ഷെരീഫ്നു ബംഗാളി ഭാക്ഷയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു.അതുകൊണ്ടു തന്നെ പുഷ്പന്‍ ചേട്ടനെ കാണുമ്പോള്‍ ഒരു ചിരിയും നമസ്കാരവും മാത്രം ആയിരുന്നു ഷരീഫിന്‍റെ പ്രതികരണം.മൂസയോടും ,ബംഗാളി അറിയാത്ത മറ്റാരോടും ഷെരീഫ് സംസാരിക്കാറില്ലായിരുന്നു.ഒരു സ്റ്റീല്‍ കമ്പനിയില്‍ ഷെരീഫിന് ജോലിയും ശരിയായി.
സഹോദരങ്ങളെഒക്കെ കൊണ്ടുവന്ന വകയില്‍ ,സുലൈമാന് ഒരു പാട് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.ഇതെ ചൊല്ലി ഇടക്കു ചില ബഹളങ്ങള്‍ ഒക്കെ മുറിയില്‍ നടക്കാരുണ്ടായിരുന്നു.ഒരു ദിവസം രാവിലെ പുഷ്പന്‍ ചേട്ടന്‍ ജോലിക്കു പോകാന്‍ ഇറങ്ങുപ്പോള്‍ സുലൈമാനെ കണ്ടു ,ആകെ അവശനായി കണ്ട സുലൈമാനോട് എന്തു പറ്റി എന്നു ചോദിച്ചപ്പോള്‍ , പനി ആണെന്നും ഇന്നു പണിക്കു പോകുന്നില്ല എന്നും സുലൈമാന്‍ മറുപടി പറഞ്ഞു.വൈകുന്നേരം പതിവുപോലെ പുഷ്പന്‍ ചേട്ടന്‍ മൂസ്സയുടെ കടയില്‍ ചായയും കുടിച്ച് സംസാരിച്ചിരിക്കുകയായിരുന്നു.അതിനിടയില്‍ ഷെരീഫ് പണി കഴിഞ്ഞു,ആ വഴിക്കു മുറിയിലേക്ക് പോയി.പതിവ് പോലെ പുഷ്പന്‍ ചേട്ടനെയും മൂസ്സയെയും കണ്ട് ചിരിയും നമസ്കാരവും നടത്തി."ഈ ഹമുക്ക് ഇനി എന്നാ ഭാഷ പഠിക്കുക?"മൂസ്സയുടെ ആത്മഗതം .
രണ്ടു മിനിറ്റ് കഴിഞ്ഞില്ല ,ഉറക്കെ കരഞ്ഞു കൊണ്ട് ഷെരീഫ് ഓടി വരുന്നു.എന്തോ കണ്ടു പേടിച്ച പോലെ മുഖ ഭാവം .ആകെ വിയര്‍ത്തിരിക്കുന്നു.ഓടി കടക്ക് അകത്തേക്ക് കയറിയ ഷെരീഫ് ശ്വാസം വിടാന്‍ വിഷമിച്ചു ,പിന്നെ വിക്കി വിക്കി പറഞ്ഞു " സുലൈമാന്‍ ....സുലൈമാന്‍ ....പിന്നെ പറയുന്നതു ഒക്കെ ബംഗാളിയില്‍ ...പുഷ്പന്‍ ചേട്ടനും ,മൂസ്സക്കും ഒന്നും മനസ്സിലായില്ല. " സുലൈമാന് എന്തു പറ്റിന്നാ ഈ ഹമുക്ക് പറയുന്നത് ? മൂസ്സാക്ക് ക്ഷമ നശിച്ചു.ബംഗാളില്‍ പറഞ്ഞിട്ടു കാര്യം ഇല്ലെന്നു തോന്നിയിട്ടോ എന്തോ ..ഷെരീഫ് പുഷ്പന്‍ ചേട്ടന്‍റെ കയ്യില്‍ ഇരുന്നിരുന്ന ചായ കപ്പ് പിടിച്ച് വാങ്ങി ,എന്നിട്ട് അതില്‍ ഇട്ടിരുന്ന ലിപ്ടെന്‍ ടീ ബാഗ് പൊക്കി ഇരുവശത്തേക്കും ആട്ടി കാണിച്ചു ,എന്നിട്ട് വീണ്ടും പറഞ്ഞു ,"സുലൈമാന്‍ .....ലിപ്ടെന്‍ .....ലിപ്ടെന്‍ ..." . " ഓഹോ സുലൈമാന് ലിപ്ടെന്‍ ചായ വേണമെന്നോ ? അതാണോ ഈ ഹമുക്ക് പറയുന്നത് ? ആ ചായ അങ്ങോട്ട് കൊടുക്ക് ഹിമാറെ ,നിനക്കു പാര്‍സല്‍ ചായ വേറെ തരാം" മൂസ്സയുടെ ചോദ്യം കേട്ടപ്പോളും പുഷ്പന്‍ ചേട്ടന് സംശയം തീരുന്നില്ല.ഒരു ചായക്ക് വേണ്ടി ഇവന്‍ ഇത്ര കരയുന്നത് എന്തിന്? വീണ്ടും ലിപ്ടെന്‍ ടീ ബാഗ് കയ്യില്‍ പിടിച്ച് കൊണ്ട് ഷെരീഫ് പറയുന്നു " സുലൈമാന്‍ .....ലിപ്ടെന്‍ ...ലിപ്ടെന്‍ " ....കൂടെ അവന്‍ പുഷ്പന്‍ ചേട്ടന്‍റെ കൈ പിടിച്ച് വലിക്കാന്‍ തുടങ്ങി. എന്തോ പ്രശ്നം ഉണ്ടെന്നും , സുലൈമാന് പനി കൂടുകയോ മറ്റോ ഉണ്ടാകാം എന്നും തോന്നിയ പുഷ്പന്‍ ചേട്ടനും മൂസ്സയും ,ഷെരീഫിന്‍റെ കൂടെ അവന്‍റെ മുറിയിലേക്ക് ഓടി.
മുറിയുടെ വാതില്‍ അകത്തു നിന്നും അടച്ചിരുന്നു.ഒരു വശത്തുള്ള ഒരു ചില്ല് ജനാല മറച്ചിരുന്ന കാര്‍ഡ്ബോര്‍ഡ് എടുത്ത് മാറ്റിയതിലൂടെ നോക്കാന്‍ ഷെരീഫ് ആഗ്യം കാണിച്ചു . അതിലൂടെ നോക്കിയ പുഷ്പന്‍ ചേട്ടനും മൂസ്സയും ഞെട്ടി പോയി ,മച്ചില്‍ കെട്ടിയ കയറില്‍ തൂങ്ങിയാടുന്ന സുലൈമാന്‍ .സാമ്പത്തീക ബാധ്യതമൂലം സുലൈമാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ആ സംഭവത്തിന് ശേഷം പുഷ്പന്‍ ചേട്ടന്‍ ലിപ്ടെന്‍ ചായ കുടിച്ചിട്ടില്ല . ടീ ബാഗ് കാണുമ്പോള്‍ സുലൈമാന്‍റെ തൂങ്ങി ആടുന്ന ശരീരം ആണത്രേ മനസ്സില്‍ വരുന്നത്.. മാത്രമല്ല പിറ്റേ ദിവസം മൂസ്സയുടെ കടയില്‍ "ഇവിടെ ലിപ്ടെന്‍ ചായ കിട്ടുന്നതല്ല "എന്ന ഒരു ബോര്‍ഡ് തൂങ്ങിയത്രേ !
ഇതു സത്യം ആണോ എന്നൊന്നും ചോദിക്കരുത്.പക്ഷേ ഇപ്പോ ഞാനും ടീ ബാഗ് ഇട്ട ചായ കുടിക്കാറില്ല എന്നത് ഒരു സത്യം ആണ്.ഇനി ടീ ബാഗ് ഇട്ട ചായ കുടിക്കുമ്പോള്‍ നിങ്ങളും ഓര്‍ക്കും സുലൈമാനെ !!!

ലിപ്ടനു ഇങ്ങിനെയും ഒരു അര്‍ത്ഥമുണ്ടല്ലേ?!
ReplyDeleteസംഭവം ദാരുണം തന്നെ...കൂടെ രസകരവും..
ReplyDeleteഇയ്യോ .... ഞാനും പൊടി ചായയിലേക്ക് മാറി......കഥാന്ത്യം വിഷമിപ്പിക്കുന്നു എങ്കിലും രസകരമായി അവതരിപ്പിച്ചു.....ആശംസകള്‍
ReplyDeleteഇതിലെ വൈരുദ്ധ്യം ...ഒരാളുടെ ദുരന്തം മറ്റുള്ളവര്‍ക്ക് തമാശ ..ഇഷ്ടമായിട്ടു എഴുതിയതല്ല ഈ പോസ്റ്റ് .
ReplyDelete