Thursday 14 January 2016

രേവതി - ഭാഗം 2

രേവതി -ഭാഗം 2   ഒരു ഫ്ലാഷ്ബാക്



എനിക്കു നേരെ നീണ്ടു വന്ന ആ കൈകള്‍ ജോര്‍ജ്ജ് ന്റ്റെ തന്നെ ആയിരുന്നു എന്ന് അവന്‍റെ ശബ്ദം കേട്ടപ്പോള്‍ ആണ് എനിക്കു മനസ്സിലായത്.ആ കയ്യില്‍ പിടിച്ച് ഞാന്‍ ആ കുഴിക്ക്  മുകളിലേക്കു വന്നു .ശരീരത്തില്‍ പല ഭാഗത്തും നീറ്റല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു.ശരീരത്തിന്‍റെ വിറയല്‍ അപ്പോഴും മാറിയിരുന്നില്ല.'എന്താ നമ്മള്‍ കണ്ടത് ? അതെന്തായിരുന്നു? പട്ടിയോ,അതോ .....ഇത്ര വലിയ പട്ടിയോ ? എന്‍റെ ജീവിതത്തില്‍ ഇത്ര വലിയ ഒരു ജീവിയെ ഞാന്‍ കണ്ടിട്ടേ ഇല്ല."...ജോര്‍ജ്ജ്ന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു .ഒരു വിധം ഞങ്ങള്‍ ബൈക്ക് എടുത്തുയര്‍ത്തി സ്റ്റാര്‍ട്ട് ആക്കി .ഹെഡ് ലൈറ്റ്ന്റെ വെളിച്ചത്തില്‍ ജോര്‍ജ്ജ് ന്റ്റെ നെറ്റി പൊട്ടി രക്തം ഒഴുകുന്നുണ്ടായിരുന്നു എന്നു കണ്ടു  .'കല്ലിലോ  മറ്റോ ഇടിച്ചതാണ്  എന്നു തോന്നുന്നു' രക്തം തുടച്ചു കൊണ്ട് അവന്‍ പറഞ്ഞു..ഒരു വിധം ബൈക്ക് സ്റ്റാര്‍ട്ട് ആക്കി ,എത്രയും വേഗം വീടില്‍ എത്തുക എന്നത് മാത്രമായിരുന്നു  മനസ്സില്‍ .പക്ഷേ ബൈക്ക് എടുത്തു പോകുമ്പോള്‍ ഞാന്‍ ഒരു വട്ടം തിരിഞ്ഞു നോക്കി ....എന്നെ ഞെട്ടിച്ചു കൊണ്ട് ആ നായ അവിടെ തന്നെ നില്‍കുന്നതാണ് ഞാന്‍ കണ്ടത്.മാത്രമല്ല അത് ബൈക്ക്നു പുറകെ ഓടി വരുന്ന പോലെ തോന്നി."ജോര്‍ജ്ജ്,  അത് നമ്മുടെ പിറകെ വരുന്നു" അത് കേട്ടതും ജോര്‍ജ്ജ്, ഒരു ബൈക്ക് റൈസ്സ് റെ പോലെ ബൈക്ക് പറത്തി....ഒടുവില്‍ വീടിന്‍റെ ഗെയ്റ്റ് കടന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി ....ഓട്ടം നിറുത്തി ആ ജീവി അവിടെ തന്നെ ഞങ്ങളെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്.അതൊരു കാളരാത്രി ആയിരുന്നു .ഒരു പക്ഷേ പിന്നീടു ജീവിതത്തിലെ  ഒരു പാട് കാളരാത്രികളുടെ തുടക്കം ആയിരുന്നു ആ രാത്രി എന്നു ഞങ്ങള്‍ അറിഞ്ഞില്ല.
ഇനി അല്പം ഫ്ലാഷ് ബാക്ക്:.
  തൊടുപുഴയിലെ പല സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ഞങ്ങള്‍ കൂടുതല്‍ സ്ഥലവും ,സ്വകാര്യതയും ഉള്ള സ്ഥലവും തേടി കുറെ തിരഞ്ഞു ഒടുവിലാണ്  ഈ വീട് കണ്ടെത്തിയത്.തൊടുപുഴ ശ്രീ കൃഷ്ണ ക്ഷേത്ര ത്തിന് മുന്നിലെ റോഡിലൂടെ ഏകദേശം 3 കിലോമീറ്റര്‍ വലത്തോട്ട് പോകുമ്പോള്‍ ഒരു കുന്നിന്‍റെ മുകളില്‍ എത്തും ,ആ കുന്നിറങ്ങിയാല്‍ പിന്നെ റബ്ബര് തോട്ടങ്ങള്‍ തുടങ്ങുകയായി .അതിനിടയിലൂടെ തൊടുപുഴ ആറിലേക്കുള്ള വഴി പോകുന്നു. ആ വഴിയുടെ അവസാനം അതിവിശാലമായ പറമ്പില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന പഴയ മട്ടിലുള്ള ഒരു വലിയ വീട് .പുറകിലൂടെ ഒഴുകുന്ന തൊടുപുഴ ആറില്‍ നിന്നും വീശുന്ന  കാറ്റ് ഒരു എയര്‍കണ്ടിഷന്‍ അന്തരീക്ഷം ആ തൊടിയിലും വീടിലും നല്‍കിയിരുന്നു.പുരയിടത്തിന്റെ ഒരു വശത്ത് പുഴ അരുകിലായി ഒരു പഴയ കൊട്ടിലും (കുടുംബ ക്ഷേത്രമോ മറ്റോ ) അതിനോടു ചേര്‍ന്ന് നില്‍ക്കുന്ന ഒരു വലിയ പാലമരവും ...പാല പൂക്കുന്ന രാത്രികളില്‍ ,പുഴയിലെ കാറ്റിനൊപ്പം ഒഴുകി വരുന്ന പാലപൂവിന്റെ സുഗന്ധവും ആ വീടിന് അല്പം ഭയാനകം എങ്കിലും കാല്‍പനീയമായ ഒരു പശ്ചാത്തലം ഒരുക്കിയിരുന്നു.
പഴയ കീഴെ മലനാടു രാജാവിന്‍റെ വംശത്തില്‍ പെട്ട ,അമേരിക്കയില്‍ സ്ഥിര താമസക്കാരായ പ്രഭാകരവര്‍മ്മയുടെ പൂട്ടിഇട്ടിരുന്ന ഈ വീട്  അദേഹത്തിന്‍റെ കുടുംബ കാര്യസ്ഥന്‍ കൃഷ്ണന്‍ നായര്‍ ചേട്ടന്‍ ആണ് തരപ്പെടുത്തിയത് .വീടിന്‍റെ മുകള്‍ നിലയിലെ മുറികള്‍ എല്ലാം അടച്ചിട്ടിരുന്നു.വീട്ടുകാരുടെ ഫര്‍ണിച്ചറും മറ്റും ആയിരുന്നു.അതില്‍ .നാലു വശത്തും വലിയ വരാന്തകളും ,നടുമുറ്റവും ഒക്കെ ഉള്ള ഒറ്റപ്പെട്ട ആ വീട് ചെറുപ്പക്കാരായ 5 മെഡികല്‍ റെപ്രെസെന്‍റീവ്സ് നു സ്വര്‍ഗം ആയിരുന്നു..(.പക്ഷേ  ..ആദ്യത്തെ ഒരാഴ്ച മാത്രം).
താമസം തുടങ്ങിയതിന് ഒരാഴ്ച കഴിഞ്ഞ്വിശാലമായ പറമ്പില്‍ ഒരു വശത്ത് മുന്‍പേ പറഞ്ഞ പാല മരത്തോട് ചേര്‍ന്ന് ആരോ  ഷട്ടില്‍ കളിച്ചിരുന്ന പോലെ ഒരു സ്ഥലം ഞങ്ങള്‍ കണ്ടു.അവിടെ പുല്ലെല്ലാം ചെത്തി  ഒരു കോര്‍ട്ട് ഒരുക്കുകയായിരുന്നു അന്ന് ....നെറ്റിന്‍റെ ഒരറ്റം പാലമരത്തില്‍ കെട്ടി ആണ് കളി തുടങ്ങിയത് .പലപ്രാവിശ്യം നെറ്റ് അഴിഞ്ഞു പോയതിനാല്‍ ഷബിന്  വില്‍സന്റെ വക തെറിയും കേട്ടു. വില്‍സണ്‍ തന്നെ പിന്നെ അത് മുറുക്കി കെട്ടുകയും ചെയ്തു.പക്ഷേ അപ്പോഴേക്കും കാലം തെറ്റിയ ഒരു കാറ്റും മഴയും വന്നതിനാല്‍ എല്ലാവരും ഓടി വീടില്‍ കേറി .മഴയും കാറ്റും അതിനു പുറകെ ഇടിവെട്ടും മിന്നലും രാത്രിയും തുടര്‍ന്നു. .രാത്രി ഭക്ഷണത്തിന് ശേഷം പതിവ് പോലെ മുന്‍വശത്തെ ഹാളില്‍ ഇരുന്നു ചീട്ടു കളിക്കുകയായിരുന്നു  ഞങ്ങള്‍ ,കാറ്റടി കൂടി വന്നപ്പോള്‍ ഷിബിന്‍ തുറന്നു കിടന്ന ജനല്‍ അടക്കാന്‍ പോയി.പെട്ടെന്നവന്‍ ഞങ്ങളെ വിളിച്ചു "എടാ ദേ നോക്ക് ആരോ നില്ക്കുന്നു." ഞങ്ങള്‍ എല്ലാവരും ജനലിലൂടെ നോക്കി ,ഇടിമിന്നലിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ വ്യക്തമായി കണ്ടു ....പാല മരത്തിനടുത്തായി ഒരു രൂപം....വെളുത്ത വസ്ത്രം  ധരിച്ച ഒരു സ്ത്രീ രൂപം ,കോരിച്ചൊരിയുന്ന മഴയത്ത് വീടിലേക്ക്  തന്നെ നോക്കി നില്‍ക്കുന്നു. .....
പെട്ടെന്നു വീട്ടിലെ വെളിച്ചം മങ്ങി മങ്ങി വന്നു ..പിന്നെ പൂര്‍ണ്ണ അന്ധകാരം .പെട്ടെന്നാണ് വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും  ഒരു വലിയ ശബ്ദം കേട്ടത്.എന്തോ തട്ടി മറിയുന്ന പോലെ ഒരു ശബ്ദം .ഞങ്ങള്‍ക്ക് പരസ്പരം ഹൃദയമിടിപ്പ് കേള്‍ക്കമായിരുന്നു.ആ തണുപ്പിലും എല്ലാവരും  വിയര്‍ത്തു.ഒരു നിമിഷം ..അടുത്ത മിന്നല്‍ വെളിച്ചത്തില്‍ ആ  രൂപം അവിടെ ഇപ്പോ കാണുന്നില്ലായിരുന്നു.പക്ഷേ ജനല്‍ അടക്കാന്‍ പുറത്തേക്ക് കൈ ഇടുവാന്‍ പോലും ആര്‍ക്കും  ധൈര്യം തോന്നിയില്ല.
മെഴുകുതിരി തപ്പി എടുത്തു കത്തിച്ചു,കുറച്ചുനേരം കൂടി ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു.രാത്രി ഏതാണ്ട് 2 മണി കഴിഞ്ഞിരിക്കണം .മഴ അപ്പോഴും കോരിച്ചൊരിയുന്നു.,"ഇനി പോയികിടക്കുക തന്നെ ; നാളെ പണിക്കു പോകേണ്ടെ ?" വില്‍സണ്‍ പറഞ്ഞപ്പോള്‍ എല്ലാവരും സമയത്തെ കുറീച് ബോധവാന്‍മാരായി ,ഒറ്റയ്ക്ക് കിടക്കുവാന്‍ പേടി ഉണ്ടായിരുന്നെങ്ങിലും അഭിമാനം കാരണം എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.വീടിന്‍റെ വലുപ്പം  ഒരു ശാപം ആയി തോന്നിപ്പോയ നിമിഷം.മുറിയില്‍ കയറി കതകടച്ചു ,മെഴുകുതിരി മേശമേല്‍ വെച്ചു ,ആ മുറിയിലെ അന്ധകാരം ആ വെളിച്ചത്തിന്‍റെ വലുപ്പകുറവു വിളിച്ച് പറയുന്നുണ്ടായിരുന്നു.ബെഡില്‍ കിടന്നതെ കണ്ണുകള്‍ അടഞ്ഞു പോയി......*****ഞാന്‍ ഉറങ്ങുകയാണോ ഉണര്‍ന്നിരിക്കുകയാണോ എന്ന് എനിക്കു മനസ്സിലായില്ല ..പക്ഷേ പുറത്ത്മഴ പെയ്യുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. മേശ മേല്‍ കത്തിച്ച് വച്ച മെഴുകുതിരി  കത്തുന്നുണ്ട് ...ആ  മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടു ...... മേശക്ക് അടുത്തുള്ള കസേരയില്‍ ആരോ എനിക്കു പുറം തിരിഞ്ഞിരിക്കുന്നു . പുറകുവശം മറച്ചുള്ള നീണ്ട മുടി കണ്ടപ്പോള്‍ അതൊരു സ്ത്രീ ആണെന്ന് മനസ്സിലായി .എനിക്കു പുറം തിരിഞ്ഞിരുന്നു അവള്‍ എന്തോ എഴുതുന്ന പോലെ.....ഞാന്‍ എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു....ഉറക്കെ വിളിക്കുവാന്‍ ശ്രമിച്ചു  ...പക്ഷേ എനിക്ക് ശരീരം അനക്കുവാന്‍ കഴിയുന്നില്ല എന്ന് മനസ്സിലായി  ..മനസ്സ് മാത്രം ഉണര്‍ന്നിരിക്കുന്നു ,ശരീരം പ്രതികരിക്കുന്നില്ല .സ്വപ്നമാണോ ,സത്യമാണോ എന്ന് വേര്‍തിരിക്കാന്‍ ആവാത്ത അവസ്ഥ.
.പെട്ടെന്ന്.....!!!

ഒരു സ്വപ്നത്തിന്‍റെ അന്ത്യം


പെട്ടെന്ന് ആ രൂപം എന്‍റെ നേരെ തിരിഞ്ഞു.18-19 വയസ്സു തോന്നിക്കുന്ന സുന്ദരിയായ ഒരു പെണ്കുട്ടി ആയിരുന്നു അത് .നീണ്ട മുടിയും ,വലിയ കണ്ണുകളും ഉള്ള ഒരു സുന്ദരികുട്ടി.അവള്‍ എന്നെ തന്നെ നോക്കി എന്തൊക്കയോ പറയുന്നു.മലയാളയും ,ഇംഗ്ലിഷ് ഉം  ,ഹിന്ദിയും ഒക്കെ അവള്‍ പറയുന്നുണ്ട്.ഞാന്‍ ശ്രദ്ധിച്ചു ,വളരെ വേദനയോടെ അവള്‍ പറയുന്നു."എനിക്കു വയ്യ ..ഇത് സഹിക്കാന്‍ ഇനിയും എനിക്കു വയ്യ...അവള്‍ കരയുകയാണ് എന്നു എനിക്കു തോന്നി. എന്തിനെന്നെ ഇവിടെ ബന്ധിച്ചിരിക്കുന്നു ...വയ്യ ..എനിക്കു പോകണം ...അവളുടെ ശബ്ദം നേര്‍ത്തു വന്നു.പിന്നെ അവള്‍ മുഖം ഉയര്‍ത്തി.ഇപ്പോള്‍ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.പിന്നെ അലറിക്കൊണ്ടവള്‍ എന്‍റെ നേരെ പാഞ്ഞു വന്നു...കയ്യില്‍ ഇരുന്നിരുന്ന പേന കൊണ്ടവള്‍ എന്‍റെ കണ്ണില്‍ കൂത്തും എന്ന്‍ എനിക്കു തോന്നി .അത് ശരിയായിരുന്നു ...ആ പേന എന്‍റെ കണ്ണിലേക്ക് വരുന്നത് കണ്ടു ഞാന്‍ അലറി കരഞ്ഞു ....അതോടെ ആ അവസ്ഥയില്‍  നിന്നും ഞാന്‍ ഉണര്‍ന്നു.വാതിലില്‍ ആരോ ശക്തം ആയി ഇടിക്കുന്നു. ഞാന്‍ വിയര്‍ത്ത് കുളിച്ചിരുന്നു.മുറിയില്‍ ആരും ഇല്ലായിരുന്നു.ഞാന്‍ വാതില്‍ തുറന്നു .എല്ലാവരും പുറത്തു നില്ക്കുന്നു "എന്തു പറ്റി ? എന്തിനാ നീ കരഞ്ഞത് ?' എന്‍റെ അനുഭവം ഞാന്‍ വിവരിച്ചു ..നിനക്കു തോന്നിയതാവും. ഇവിടെ എപ്പോ ആരാ ? ജോര്‍ജ്ജ് പറഞ്ഞു ,ശരി ഇനി നീ എവിടെ കിടക്കേണ്ട .'അങ്ങിനെ അന്നത്തെ രാത്രി കഴിഞ്ഞു..പിന്നെ അവിടെ ഒറ്റയ്ക്ക് കിടക്കുക എന്ന സാഹസം ഞാന്‍ കാണിച്ചില്ല.

അടുത്ത ശനിയായ്ച്ച ചെറിയ ഒരു വീകെന്‍ഡ് പാര്‍ട്ടി കഴിഞ്ഞപ്പോള്‍ ജോര്‍ജ്ജ്നു വല്ലാത്ത ആഗ്രഹം എന്നു രാത്രി ഒറ്റയ്ക്ക് എന്‍റെ മുറിയില്‍ കിടക്കണം ,അതിനാല്‍ വെള്ളമടി ആ മുറിയിലേക്ക് മാറ്റി .ഒരുമാതിരി നന്നായി അടിച്ച ജോര്‍ജ്ജ് കട്ടിലില്‍ കിടന്നുകൊണ്ടു,നേരെയുള്ള  ചുമരില്‍ ചവിട്ടാന്‍ തുടങ്ങി ,അവന്‍റെ കാല്‍പാദങ്ങളുടെ പാടുകള്‍ വെള്ള ചുവരില്‍ പതിയാന്‍ തുടങ്ങി .'ഇങ്ങിനെ മുകളിലേക്കു നടന്നു കയറണം " മദൃ ലഹരിയില്‍ ഇങ്ങിനെ ഒക്കെ പറഞ്ഞുകൊണ്ടു അവന്‍ അവിടെ തന്നെ കിടന്നുറങ്ങി.ഞങ്ങള്‍ മുറികളിലേക്ക് പോയി.     പാതിരാത്രി കഴിഞ്ഞു കാണും ജോര്‍ജ്ജ് ന്റ്റെ ഉറക്കെയുള്ള വിളികേട്ടാണ് ഞങ്ങള്‍ ആ മുറിയിലേക്ക് ഓടി എത്തിയത് .വല്ലാതെ ഭയപ്പെട്ട പോലെ ജോര്‍ജ്ജ് ,മദൃ ലഹരി എല്ലാം ഒഴിഞ്ഞിരിക്കുന്നു."ഒരു പെണ്ണ് അവള്‍ എന്‍റെ കഴുത്തില്‍ പിടിച്ച് ഞെക്കി ,കൊല്ലാന്‍ നോക്കി ,ശരിയായിരുന്നു ജോര്‍ജ്ജ് ന്റ്റെ കഴുത്തില്‍ ചുവന്നു തടിച്ച പാടുകള്‍ കാണാമായിരുന്നു.ശ്വാസം മുട്ടി ചാവാറായി എന്നു തോണിയപ്പോള്‍ ഞാന്‍ "പുണ്യാള" എന്നു വിളിച്ചു,അതോടെ അവള്‍ പിടിവിട്ടു. നീ പറഞ്ഞത് ശരിയാ ഇത് പ്രേതം തന്നെ."അത് നോക്കൂ " മുരളി എന്തോ ചൂണ്ടി കാണിച്ചു .ചുവരില്‍ കാല്‍പാദങ്ങളുടെ പാടുകള്‍ .അതിവന്‍ ചവിട്ടിയാതാ.."അതല്ല വേറെ പാടുകള്‍ നോക്കൂ " ശരിയായിരുന്നു.മുകളില്‍ നിന്നും ആരോ ചവിട്ടിയ പാടുകള്‍ !!! ഏതെങ്ങിനെ ഒന്നുകില്‍ ആരോ മുകളില്‍ നിന്നും താഴേക്കു എറങ്ങി വന്ന പോലെ ...അല്ലെങ്ങില്‍ ...തൂങീകിടന്ന ആരോ ചവിട്ടിയ പോലെ..അതേ മുരളി പറഞ്ഞു ..തൂങി മരിക്കാന്‍ ശ്രമ്മിക്കുന്നവര്‍ ഇങ്ങിനെ ചുവരില്‍ ചവിട്ടും " പെട്ടെന്നു ആ മുറിയില്‍ വല്ലാത്ത ഒരു ഗന്ധം നിറഞ്ഞു.എന്തോ ചീഞ്ഞു നാറുന്ന ഗന്ധം.ഞങ്ങള്‍ എല്ലാവരും വേഗം പുറത്തിറങ്ങി.

(തുടരും)


6 comments:

  1. അടുത്ത ലക്കം വേഗം പൊന്നോ ട്ടെ...

    ReplyDelete
    Replies
    1. വന്നിട്ടുണ്ട് അടുത്ത ലക്കം

      Delete
  2. ഇപ്പറഞ്ഞ വീടിന്റെ ഫോട്ടോ ആണോ മുകളിൽ കാണിച്ചിരിക്കുന്നത്‌??

    ReplyDelete
  3. അമ്പടീ രേവതീ! നീ ആളു കൊള്ളാലോ

    ReplyDelete
    Replies
    1. എല്ലാ രേവതിമാരും അത്ര പോര ..... :)

      Delete